നിയമസഭാ മാര്‍ച്ച് 23ന്
കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ സി.പി.ഐ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ മുന്നണി 23ന് നിയമസഭാ മാര്‍ച്ച് നടത്തും.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. മാര്‍ക്‌സ് ഉദ്ഘാടനം ചെയ്യും. കൊലപാതകത്തില്‍ നിരവധി സംശയങ്ങളും ആശങ്കകളും പൊതുജനങ്ങള്‍ക്കും വിവിധ പാര്‍ട്ടികള്‍ക്കുമുണ്ട്. കാനം രാജേന്ദ്രന്‍, എം.ബി രാജേഷ് എം.പി, എം. സ്വരാജ് എം.എല്‍.എ എന്നിവര്‍ ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിരുന്നു. രമേശ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സത്യം പുറത്തു കൊണ്ടുവരാന്‍ സഹായകമാകില്ലെന്നും എ. വാസു, സാദിഖ് ഉളിയില്‍ നജീബ് അത്തോളി, ടി.കെ മാധവന്‍, എം.വി. കരുണാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."