സ്കൂളുകള്‍ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് എടുക്കണം
ഇരിക്കൂര്‍ (കണ്ണൂര്‍): സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ പാചകത്തൊഴിലാളികളും സ്കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കി.
സ്കൂളുകള്‍ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് എടുക്കണമെന്നും കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറിലുണ്ട്. കിണറും പരിസരവും വൃത്തിയാക്കണം. കുടിവെള്ള സംഭരണികള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. പാചകം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സ്കൂളുകളിലെ നൂണ് ഫീഡിങ് ഓഫിസര്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ട്രെയിനിങ്ങില്‍ പങ്കെടുക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണം. പാചകത്തൊഴിലാളികള്‍ക്കും പ്രത്യേകം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം.
പാചകത്തൊഴിലാളികള്‍ അസുഖബാധിതരാണെങ്കില്‍ ഭേദമാവുന്നതുവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. ഇവ പാലിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."