പ്രതിഷേധ യോഗം നടത്തി
മൂവാറ്റുപുഴ : കുന്നത്താന്‍ പ്ളൈവുഡ് കമ്പനി സമരവുമായി ബന്ധപ്പെട്ട് എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം പരീതിനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതില്‍ യു.ഡി.എഫ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. ഒഴുപാറയില്‍ നടന്ന യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയര്മാന് ജലാല്‍ സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കെ.എം പരീത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്ത് അംഗങ്ങളായ എം.പി.ഇബ്രാഹിം, എം.സി.വിനയന്, പി എ അനില്‍, ആന്റണി ജോസഫ്്്, പി,എം,അബൂബക്കര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ഷാഹുല്‍ ഹമീദ് ,ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.കൃഷ്ണന് നായര്‍ , മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.എം.സീതി, കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് കെ.കെ.ഉമ്മര്‍, കെ.ബി.ഷംസുദ്ധീന്, പി.എ.ബഷീര്‍, കെ,പി. ജോയി, പി.എ, ജബ്ബാര്‍, പി.എച്ച്്. മൊയ്തൂട്ടി, ഒ.എം. സൂബൈര്‍, കെ.എം.റഫീക്ക്്്, മുഹമ്മദ് റഫീക്ക്, മൂസ മൂലം കുഴിയില്‍, മിനി എല്ദോസ്്് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."