അന്തിമ ചോദ്യാവലി തയാറാക്കിയെന്ന് രജിസ്ട്രാര്‍ ജനറല്‍
ന്യൂഡല്‍ഹി: പൗരത്വ പട്ടികയ്ക്കു മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) തയാറാക്കുന്നതിനുള്ള അന്തിമ ചോദ്യാവലി തയാറാക്കിയതായി രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് അറിയിച്ചു. എന്നാല്‍ 2021ലെ ആദ്യഘട്ട സെന്‍സസ് എന്നു തുടങ്ങുമെന്ന കാര്യത്തില്‍ വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഒരു ദേശീയ ദിനപത്രത്തിനു നല്കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് ഇക്കാര്യം അറിയിച്ചത്.
20121ലെ സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്ററും തയാറാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 2020 ഏപ്രില്‍ 1 മുതലായിരുന്നു സെന്‍സസിനായുള്ള വീടു കേറിയുള്ള കണക്കെടുപ്പ് ആരംഭിക്കേണ്ടിയിരുന്നത്. സെപ്റ്റംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാകണമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് വ്യാപനം കാരണം അത് സാധ്യമായിട്ടില്ല. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."