HOME
DETAILS

തണ്ണീര്‍തടം നികത്തിയുളള റോഡ് നിര്‍മാണത്തിനെതിരേ സി.പി.ഐ

ADVERTISEMENT
  
backup
September 23 2018 | 11:09 AM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b4%9f%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b4%b3


കുന്നംകുളം: കുന്നംകുളത്തിന്റെ സമഗ്ര വികസത്തിനായി വയല്‍ തണ്ണീര്‍തടം നികത്തിയുള്ള റോഡ് നിര്‍മാണത്തിനെതിരേ സി.പി.ഐ.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ കുന്നംകുളം മണ്ഡലം കമ്മിറ്റി യോഗത്തിലാണു ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. നാറ്റ് പാക്ക് വിഭാവനം ചെയ്ത കുന്നംകുളം സമഗ്രവിസന പദ്ധതി രേഖയിലാണ് തണ്ണീര്‍ത്തടം നികത്തി റോഡു പണിയുന്നതിനുള്ള തീരുമാനമുള്ളത്. 1979-84 കാലഘട്ടത്തില്‍ ഡി.ടി.പി (ഡീറ്റൈല്‍ ടൗണ്‍ പ്ലാനിങ്) പദ്ധതി നടത്തുന്നതിനായി കോഴിക്കോട് എന്‍ജിനിയറിങ് കോളജിലെ വിദഗ്ധ സംഘം മൂന്നു വര്‍ഷം കൊണ്ടു പ്രദേശം മുഴുവന്‍ സര്‍വേ നടത്തി പദ്ധതി രേഖ തയാറാക്കിയിരുന്നു.
ഈ പദ്ധതി നടത്തിപ്പിനായി ഡീറ്റൈല്‍ ടൗണ്‍ പ്ലാനിങ് (ഡി.ടി.പി.) അനുമതി നല്‍കുകയും ചെയ്തു. അന്നു സര്‍വേക്കായി മാത്രം ഏകദേശം 15 ലക്ഷം രൂപചെലവഴിച്ചതായാണ് കണക്ക്. കുന്നംകുളത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതിയില്‍ ഔട്ടര്‍ റിങ് റോഡ്, ഇന്നര്‍ റിങ് റോഡ് നിരവധി ക്രോസ് റോഡുകളും പാര്‍ക്കിങ് ഏരിയകളും നിശ്ചിത ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച ഭൂവിഭാഗങ്ങളുമടക്കം ദീര്‍ഘ വീക്ഷണത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയായിരുന്നു ഇത്.
സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനറും ഈ പദ്ധതിക്ക് അംഗീകാരം നല്‍കിരുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ മാറി വന്ന നഗരസഭ ഭരണസമതി ഹിഡന്‍ അജണ്ടയിലൂടെ പദ്ധതി രേഖകള്‍ വെളിച്ചം കാണാതെ മാറ്റിവെച്ചുവെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. നിലവില്‍ കുന്നംകുളത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ പദ്ധതി  തയാറാക്കാന്‍ നാറ്റ് പാക്കിന്റെ നേതൃത്വത്തില്‍ പഠനം നടത്തുകയും സര്‍വേ രൂപരേഖകള്‍ താലൂക്ക് അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. കുന്നംകുളം തുറക്കുളം മാര്‍ക്കറ്റ് വഴി പോര്‍ക്കുളം വേദക്കാട് കക്കാട് പാടശേഖരം, പോര്‍ക്കുളം പ്രദേശങ്ങളിലൂടെ 24 മീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വയലുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തി ചൂണ്ടല്‍  കോഴിക്കോട് സംസ്ഥാന പാതയില്‍ പാറേമ്പാടത്ത് സന്ധിക്കുന്ന രീതിയില്‍ റോഡു നിര്‍മിച്ചാണ് കുന്നംകുളം നഗരത്തിന്റെ സമഗ്ര വികസനം നടപ്പാക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ  പാടശേഖരങ്ങളില്‍  ലക്ഷങ്ങള്‍ ചെലവിട്ട് ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് കൃഷിയിറിക്കാനുള്ള ഒരുക്കത്തിലാണ്. തരിശു പാടങ്ങള്‍ കൃഷിയോഗ്യമാക്കണമെന്ന് ആവശ്യമുന്നയിക്കുകയും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ലക്ഷങ്ങള്‍ ചെലവിടുകയും അതേ പാടശേഖരങ്ങള്‍ തന്നെ മണ്ണിട്ട് നികത്തി റോഡ് പണിയുന്നതിനും മുന്നിട്ടു നില്‍ക്കുന്നത് നഗരസഭ ഭരണസമിതി തന്നെയാണെന്നും സി.പി.ഐ ആരോപിക്കുന്നു.
 നെല്‍വയലും തണ്ണീര്‍തടവും നികത്തി റോഡ് നിര്‍മാണം നടത്തുന്ന തീരുമാനത്തില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്ന് സി.പി.ഐ കുന്നംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
 യോഗത്തില്‍ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.എല്‍ സൈമണ്‍ മാസ്റ്റര്‍, സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി കെ.റ്റി ഷാജന്‍ പങ്കെടുത്തു. വയല്‍ മേഖലകള്‍ മണ്ണിട്ടു നികത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാത്ത പക്ഷം കനത്ത സമരപരിപാടികളിലേക്കു നീങ്ങാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി

oman
  •  5 hours ago
No Image

2025 മാർച്ചിൽ എയർ കേരള പറന്നേക്കും

uae
  •  6 hours ago
No Image

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

bahrain
  •  6 hours ago
No Image

നിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം

uae
  •  7 hours ago
No Image

സഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Saudi-arabia
  •  8 hours ago
No Image

പ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-11-09-2024

PSC/UPSC
  •  9 hours ago
No Image

ഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ

Kerala
  •  9 hours ago
No Image

'ബുക്കിഷ്' ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

uae
  •  9 hours ago
No Image

ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  9 hours ago