കാഞ്ഞാണി കൊടയാട്ടി കോള്‍പടവില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായി
അന്തിക്കാട്: കാഞ്ഞാണി കൊടയാട്ടി കോള്‍പടവ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. ബണ്ട് റോഡില്‍ ചോറ നിറഞ്ഞ് വലിയ കാട് രൂപപ്പെട്ട നിലയിലാണ്. ഇതു മൂലം ബണ്ടിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
കോള്‍ പടവിനു സമീപത്തെ വീട്ടുകാര്‍ക്കും കോള്‍ ചാലില്‍ നിന്ന് മീന്‍ പിടിക്കാനെത്തുന്നവര്ക്കുമാണ് ഏറെ ഭീഷണി. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളും മലമ്പാമ്പുകളും സമീപത്തെ വീടുകളിലേക്ക് ചേക്കേറുകയാണ്.
കഴിഞ്ഞ ദിവസം മീന്‍ വലയില്‍ ഭീമന് മലമ്പാമ്പ് കുടുങ്ങിയിരുന്നു. ഈ വര്‍ഷം ചോറപ്പുല്ല് വളരെ കൂടുതലാണെന്ന് സമീപവാസികള്‍ പറഞ്ഞു.
ബണ്ടില്‍ കുറുക്കന്റെ ശല്യവും രൂക്ഷമാണ്. ജീവന് പണയം വെച്ചാണ് സമീപവാസികള്‍ ബണ്ടിലൂടെ യാത്ര ചെയ്യുന്നത്. ജനങ്ങള്‍ക്ക് ഭീഷണിയായ ചോറ പുല്ല് ബണ്ട് റോഡില്‍ നിന്ന് ഉടന്‍ വെട്ടി നീക്കാന്‍ പാടശേഖര സമിതി നടപടി സ്വീകരിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."