HOME
DETAILS

പ്രളയം തകര്‍ത്ത കാര്‍ഷിക രംഗത്ത് ഇരുട്ടടിയായി മില്ലി മൂട്ട ആക്രമണം

  
backup
September 23, 2018 | 11:22 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95


വടക്കാഞ്ചേരി: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി കര്‍ഷകര്‍ അഹോരാത്രം പോരാടുമ്പോള്‍ തിരിച്ചടിയായി വിവിധ ഫംഗസുകളും കാര്‍ഷിക മേഖലയില്‍ നിറയുന്നു. കൃഷിയിടങ്ങളുടെ ഘടന തന്നെ ഇല്ലാതായത് മൂലം കര്‍ഷകര്‍ കൊടിയ ദുരിതം അനുഭവിയ്ക്കുമ്പോഴാണ് മില്ലി ബഗ് (മില്ലിമൂട്ട) അടക്കമുള്ളവയുടെ ആക്രമണം ഇരുട്ടടിയാകുന്നത്.
കാര്‍ഷിക വിളകളില്‍ വെളുത്ത നിറത്തില്‍ പഞ്ഞി പോലെയാണ് ഇവ കാണപ്പെടുന്നത്. തെങ്ങുകളിലും ഇവ ധാരാളമായി പടര്‍ന്നു പിടിയ്ക്കുന്നു. ചെടികളുടെ ഇലകളിലും ഫലത്തിലും പറ്റിപിടിച്ചിരിയ്ക്കുന്ന മില്ലിമൂട്ടകള്‍ ചെടികളേയും ഫലങ്ങളേയും ഒരു പോലെ നശിപ്പിയ്ക്കുകയാണ്.
വളരെ വേഗം പടര്‍ന്ന് പന്തലിച്ച് നീരൂറ്റി കുടിയ്ക്കുകയാണ് ഇവ ചെയ്യുന്നത്. ഇതുമൂലം ചെടിയൊന്നാകെ നശിക്കുന്ന അവസ്ഥയാണ്. കേരകര്‍ഷകരാണ് വലിയ പ്രയാസം അനുഭവിയ്ക്കുന്നത്. കൊള്ളി (മരച്ചീനി) , പപ്പായ, വിവിധ പച്ചക്കറികള്‍, മുളക് എന്നിവയും മില്ലിമൂട്ടയുടെ ആക്രമണത്തില്‍ അനുദിനം ഇല്ലാതെയാവുകയാണ്. നേരത്തെ ഇവ വ്യാപകമായിരുന്നെങ്കിലും പ്രതിരോധത്തെ തുടര്‍ന്ന് പിന്‍ വാങ്ങിയിരുന്ന മില്ലിമുട്ടകള്‍ വീണ്ടും കളം നിറയുന്നതോടെ കര്‍ഷകരുടെ വേദനയും ദുരിതവും ഇരട്ടിയാവുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ക്രിസ്മസിന് നാട്ടിലേക്കില്ലേ? പണം ലാഭിക്കാൻ പ്രവാസികൾ തിരയുന്നത് ഈ വിദേശ രാജ്യങ്ങൾ; ടിക്കറ്റ് നിരക്ക് കുറവ്

uae
  •  11 days ago
No Image

അവനെ പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  11 days ago
No Image

ദുബൈയിലെ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ഫാസ്റ്റ് ലെയ്ൻ ഇനി ഓവർടേക്കിംഗിന് മാത്രം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ

uae
  •  11 days ago
No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  11 days ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  11 days ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  11 days ago
No Image

'മതേതരത്വം ബി.ജെ.പിക്ക് ഏറ്റവും കയ്‌പേറിയ വാക്ക്, അവരത് ഭരണഘടനയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു' സ്റ്റാലിന്‍

National
  •  11 days ago
No Image

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ്  പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  11 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  11 days ago