HOME
DETAILS
MAL
ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
backup
May 20 2017 | 22:05 PM
അമ്പലപ്പുഴ: പായല്‍ക്കുളങ്ങരയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ലത (45) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഞ്ചു, സന്തോഷ് , നിസാം , രത്‌നമ്മ ,കമലമ്മ എന്നിവരെ പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സും കളമശേരിയില്‍ നിന്നുമെത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."