HOME
DETAILS

പ്രളയബാധിതര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം

  
backup
September 23, 2018 | 11:28 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%bf


ചാലക്കുടി: കോണ്‍ഗ്രസ് ഭരിക്കുന്ന കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ പ്രളയബാധിതര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഡി.വൈ.എഫ്.ഐ കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി എത്തിയത്.
ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ സൂക്ഷിച്ചിരുന്ന പഞ്ചായത്ത് കമ്യൂനിറ്റി ഹാളിനു മുന്നിലായിരുന്നു സമരം. കമ്യൂനിറ്റി ഹാളില്‍ അരി, ബിസ്‌ക്കറ്റ്, റസ്‌ക്ക് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ തുണിത്തരങ്ങളും പായ, ബക്കറ്റ് അടക്കമുള്ള വീട്ടുപകരണ സാധനങ്ങളും ലോഡ് കണക്കിനാണു കെട്ടികിടക്കുന്നത്.
പല ഭക്ഷ്യവസ്തുക്കളും കേടായ നിലയിലുമാണ്. ഇതിനു പുറമെ ആയിരക്കണക്കിനു രൂപയുടെ മരുന്നുകളും കെട്ടികിടക്കുകയാണ്. കിറ്റുകള്‍ പ്രളയബാധിതരായ പഞ്ചായത്ത് നിവാസികള്‍ക്കു വിതരണം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
ഉപരോധ സമരത്തിനു കൂടുതല്‍ ആളുകളെത്തിയതോടെ സമരത്തിന്റെ ഭാവം മാറി. കമ്യൂനിറ്റി ഹാളിന്റെ ഷട്ടറുകള്‍ തല്ലിപൊളിച്ചു കിറ്റുകളുടെ വിതരണം നടത്തണമെന്നായി പിന്നീട് നാട്ടുകാരുടെ ആവശ്യം. ഉപരോധസമരം സംഘര്‍ഷാവസ്ഥയിലെത്തുമെന്ന ഘട്ടമായപ്പോള്‍ കൊരട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബീഷ് മോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി. സമരക്കാരെ അനുനയിപ്പിക്കാന്‍ പൊലിസ് ശ്രമം നടത്തിയെങ്കിലും കിറ്റുകള്‍ വിതരണം ചെയ്യണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു.
സ്ത്രീകളടക്കമുള്ള സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു ശക്തമായ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിക്കാമെന്നും അതുവരെ ശാന്തരായിരിക്കണമെന്നും ആവശ്യപ്പെട്ട് പൊലിസ് പഞ്ചായത്ത് ഓഫിസിലേക്കു പോയി.
 ഇതിനിടെ സമരക്കാര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ഇ.വി രാജുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തഹസില്‍ദാര്‍ പഞ്ചായത്ത് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടിയായില്ല. ഇതിനിടെ കുറച്ചു പ്രവര്‍ത്തകര്‍ പഞ്ചായത്തോഫിസില്‍ ഇരച്ചു കയറി സെക്രട്ടറിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഉച്ചതിരിഞ്ഞ് രണ്ടിനുള്ളില്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നടപടിയാകുമെന്നു പഞ്ചായത്ത് അധികൃതരില്‍ നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നു പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചതോടെ സെക്രട്ടറിയുടെ മുറിക്കു മുന്നിലെ ഉപരോധ സമരം അവസാനിപ്പിച്ചു സമരക്കാര്‍ തിരികെ പോയി.
തഹസില്‍ദാര്‍ അടക്കമുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് താക്കോലുമായി കമ്യൂനിറ്റി ഹാളിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറി എത്താതിരുന്നതു വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.
ഇതു വീണ്ടും വന്‍ ഒച്ചപാടിനും ബഹളത്തിനും കാരണമായി. സെക്രട്ടറിയെ പൊക്കിയെടുത്തു കൊണ്ടുവരുവാനായി കുറച്ച് പേര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പുറപ്പെട്ടു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്ത് ജീപ്പില്‍ കമ്യൂനിറ്റി ഹളിലേക്കു പുറപ്പെട്ടു.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചു സമരക്കാര്‍ ജീപ്പു തടഞ്ഞു നിര്‍ത്തി. ജീപ്പില്‍ എത്താമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞെങ്കിലും സെക്രട്ടറിയെ ഇറക്കിവിടണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു.
പൊലിസെത്തിയെങ്കിലും സെക്രട്ടറിയെ ഇറക്കിവിടണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീപ്പില്‍ നിന്നിറങ്ങി പൊലിസിന്റെ അകമ്പടിയോടെ കമ്യൂനിറ്റി ഹാളിലേക്കെത്തി.
ഹാള്‍ ഉടന്‍ തുറന്നു കിറ്റുകള്‍ വിതരണം ചെയ്യണമെന്നു സ്ത്രീകളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്ത് മെംബര്‍മാര്‍ മുഖേനെ അടുത്ത ദിവസം മുതല്‍ വിതരണം ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഹാള്‍തുറന്നു കൊടുത്തു. തയ്യാറാക്കി വച്ചിരിക്കുന്ന കിറ്റുകള്‍ ഇന്നു മുതലും ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ കിറ്റുകളാക്കിയും വിതരണം ചെയ്യാമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പൊലിസിന്റേയും പഞ്ചായത്തംഗത്തിന്റേയും സാന്നിധ്യത്തില്‍ കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായും തഹസില്‍ദാര്‍ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ വാര്‍ഡുകളിലേക്കുള്ള കിറ്റുകള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തഗം അഡ്വ.കെ.ആര്‍ സുമേഷ്, പി.വി ഷാജന്‍, സി.ഡി പോള്‍സണ്‍, സി.കെ രാംദാസ്, എം.ഐ പൗലോസ്, നിധിന്‍ പുല്ലന്‍, ഇ.സി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  a few seconds ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  26 minutes ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  33 minutes ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  an hour ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  an hour ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  an hour ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  an hour ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  2 hours ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  2 hours ago
No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  2 hours ago