HOME
DETAILS

ഇനി സുരക്ഷിതം നിങ്ങളുടെ യാത്രാവേളകളും; കൊവിഡ് ലെയര്‍ അപ്‌ഡേറ്റുമായി ഗൂഗിള്‍ മാപ്‌സ്

ADVERTISEMENT
  
backup
November 20 2020 | 06:11 AM

sci-tech-google-maps-revamps-covid-layer-feature-to-show-all-time-detected-cases123

മഹാമാരിക്കാലത്തെ യാത്രാവേളകള്‍ സുരക്ഷിതമാക്കാന്‍ ഗൂഗ്ള്‍. പുറത്തിറങ്ങുമ്പോള്‍ ചുറ്റുപാടുകളുടെ സുരക്ഷിതത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ലഭ്യമാവുന്ന രീതിയില്‍ കൊവിഡ് ലെയര്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗ്ള്‍ മാപ്‌സ്.

നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വിശദമായ വിവരങ്ങളാണ് പുതിയ അപ്‌ഡേശനോടെ ഗുഗ്ള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ആ പ്രദേശത്ത് അതുവരെ കണ്ടെത്തിയ കേസുകളെക്കുറിച്ച വിവരങ്ങള്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ലഭ്യമാവുന്നു. മാത്രമല്ല, ഒരു പ്രദേശത്തെ അധികാരികളില്‍ നിന്നുള്ള കൊവിഡ് വിവരങ്ങളും മാപ്‌സ് കാണിക്കും.

'നിങ്ങള്‍ പട്ടണത്തിന് പുറത്തേക്ക് പോകുകയാണെന്നും പ്രാദേശിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ടെസ്റ്റിംഗ് സൈറ്റുകള്‍, നഗരത്തിലെ നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് വേഗത്തില്‍ അറിയാന്‍ ഇത് സഹായകമാണ്,' ഗൂഗിള്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ മാസം രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാനുള്ള അപേഡേഷനാണ് ഗുഗ്ള്‍ മാപ്‌സ് വരുത്തിയിരുന്നത്. ചാരനിറത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ അ
യാളപ്പെടുത്തിയിരുന്നത്. ഇപ്പോള്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതോടെ യാത്ര തീര്‍ത്തും സുരക്ഷിതമാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഉദാഹരണമായി ലൈവായുള്ള തിരക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നത് യാത്രക്കിടെ സാമൂഹിക അകലം പാലിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കളില്‍ നിന്നുള്ള ലൈവ് ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അവരുടെ ബസ്, ട്രെയിന്‍ അല്ലെങ്കില്‍ സബ്‌വേ ലൈന്‍ എത്ര തിരക്കേറിയതാണെന്ന് അറിയാന്‍ കഴിയുന്നു.

മാപ്‌സില്‍ തന്നെ ടേക്കൗട്ടിന്റെയും ഡെലിവറി ഓര്‍ഡറുകളുടെയും ലൈവ് വിവരം കാണിക്കുന്ന ഒരു ഫീച്ചറും ഗൂഗിള്‍ മാപ്‌സ് പുറത്തിറക്കുന്നു. ഉപയോക്താക്കള്‍ക്ക് കാത്തിരിപ്പ് സമയവും ഡെലിവറി ഫീസും കാണാനും ഗൂഗിള്‍ മാപ്‌സില്‍ നിന്ന് ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, കാനഡ, ജര്‍മ്മനി, ആസ്‌ത്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

യുഎസിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി മാപ്‌സിലെ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിനായി മെച്ചപ്പെടുത്തിയ ഫീച്ചറുകളും ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. മെച്ചപ്പെടുത്തിയ ഫീച്ചര്‍ ഉപയോക്താക്കളെ കോളുകളും ടെക്സ്റ്റുകളും അയക്കാനും സ്വീകരിക്കാനും സഹായിക്കും. ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെ നിങ്ങളുടെ മെസേജിങ് ആപിലെ പുതിയ മെസേജുകള്‍ ഒരിടത്ത് റിവ്യൂ ചെയ്യാനും ഇത് സഹായിക്കുന്നു. ഇന്‍കമിംഗ് കോളുകള്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാവും.

ഗൂഗിള്‍ മാപ്‌സില്‍ നിന്ന് തന്നെ കൊവിഡ് 19 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നേടാന്‍ 10 ദശലക്ഷം ആളുകളെ കൊവിഡ് ലെയര്‍ ഫീച്ചര്‍ സഹായിച്ചെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്.

ഈ ഫീച്ചര്‍ ആദ്യമായി മുംബൈയിലാണ് നടപ്പിലായത്. വൈകാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗൂഗിള്‍ മാപ്‌സില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പരിശോധിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങളാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്.

ഗൂഗിള്‍ മാപ്‌സ് അപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്യുക
അപ്ലിക്കേഷന്റെ മുകളില്‍ വലതുവശത്തുള്ള ലെയര്‍ ബട്ടണില്‍ ടാപ്പുചെയ്യുക
കൊവിഡ് 19 വിവരം തിരഞ്ഞെടുക്കുക
ആവശ്യാനുസരണം സൂം ഇന്‍ ചെയ്യുക അല്ലെങ്കില്‍ സൂം ഔട്ട് ചെയ്യുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  8 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  an hour ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  2 hours ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  2 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  3 hours ago
No Image

കലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്

Kerala
  •  3 hours ago
No Image

തീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി

Kerala
  •  3 hours ago
No Image

വെടിനിര്‍ത്തല്‍:  ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച 

International
  •  4 hours ago
No Image

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ

Kerala
  •  4 hours ago
No Image

അമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

Kerala
  •  4 hours ago