HOME
DETAILS

സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രിം കോടതിയുടെ അനുമതി

  
Web Desk
November 20 2020 | 07:11 AM

national-siddique-kappan-news-supreme-court123

ന്യൂഡല്‍ഹി: ഹാത്രസിലേക്ക് പോകുന്നതിനിടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.

സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16ന് സുപ്രിം കോടതി യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.

അഭിഭാഷകനെ കാണാന്‍ സിദ്ദീഖ് കാപ്പന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.

അറസ്റ്റിലായി 41 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്. മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കെയുഡബ്ല്യുജെയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

എന്നിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. കോടതി നിലപാടിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ദിവങ്ങള്‍ക്കകം ജാമ്യം അനുവദിച്ച സുപ്രിം കോടതിയില്‍ തന്നെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അതേസമയം, സിദ്ദീഖ് മാധ്യമപ്രവര്‍ത്തകനല്ലെന്നാണ് യു.പി പൊലിസ് കോടതിയെ അറിയിച്ചത്.
ജാതി ഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനുമാണ് സിദ്ദിഖ് കാപ്പനും ക്യാംപസ് ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരും ഹാത്രസ് സന്ദര്‍ശിക്കാന്‍ പോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും യു.പി. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  4 minutes ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  8 minutes ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  14 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago