സ്വപ്‌നയുടെ ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളെന്ന്; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഈ ശബ്ദ നാടകത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമ ഉപദേഷ്ടാക്കളാണ് അദ്ദേഹത്തെ വെള്ളപൂശാനായി ഇത്തരമൊരു ശബ്ദ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യമിട്ടാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ഇ.ഡി അടക്കമുള്ളവയുടെ വിശ്വാസ്യത തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബ്ദസന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് യെച്ചൂരി ആരോപിച്ചത്. സംസ്ഥാനത്തെ ഒരു പാര്‍ട്ടിയുടെ അധ്യക്ഷനായ താന്‍ അറിയുന്നതിന് മുന്‍പേ തന്നെ, ഡല്‍ഹിയിലെ സി.പി.എം നേതാവ് പ്രതികരിച്ചു. ഇത് ഇരത്തില്‍ ഒരു ശബ്ദസന്ദേശം റെഡിയാക്കിയിട്ടുണ്ട്, പുറത്തുവന്നാലുടന്‍ പ്രതികരിക്കണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."