ഉഷ്ണത്തില്‍ ഉരുകി യൂറോപ്പ്
പാരീസ്: അസാധാരണമായ ഉഷ്ണ തരംഗത്തില്‍ ഉരുകി യൂറോപ്പ്. ഫ്രാന്‍സില്‍ 45.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2003ല്‍ രേഖപ്പെടുത്തിയ 44.1 ഡിഗ്രി സെല്‍ഷ്യസാണ് ഇതുവരെ ഇവിടെ രേഖപ്പെടുത്തിയിരുന്ന ഏറ്റവും ഉയര്‍ന്ന ചൂട്. രാജ്യത്തെ മുഴുവനാളുകളും അപകടത്തിലാണെന്ന് ആരോഗ്യ മന്ത്രി ആഗ്നസ് ബ്യൂസന് പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തെ നാല് പ്രദേശങ്ങളില്‍ അസാധാരണമായ റെഡ് അലര്‍ട്ട് ഫ്രാന്‍സ് കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചു. നിലവില്‍ രാജ്യത്തുടനീളം ഓറഞ്ച് അലേര്‍ട്ടാണുള്ളത്. വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം തുടരണമെന്ന് ഫ്രഞ്ച് അധികൃതര്‍ ജനങ്ങളെ അറിയിച്ചു.
രാജ്യത്തെ 4000 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ജര്‍മനി, യു.കെ, പോളണ്ട്, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലും റെക്കോര്‍ഡ് ചൂടാണുള്ളത്. സ്പെയിനിലെ കാറ്റലോണിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ പടര്‍ന്ന കാട്ടു തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്പെയിനിലെ എട്ട് പ്രവിശ്യകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 42 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഉഷ്ണ തരംഗത്തില്‍ സ്പെയിനില്‍ രണ്ട് പേര് മരിച്ചു.
കാര്‍ഡോബയില്‍ 17 കാരനായ യുവകര്‍ഷകനും വല്ലാഡോലിഡില്‍ 80 കാരനുമാണ് മരിച്ചത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണ വാതമാണ് ചൂടിന്റെ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ആഗോള താപനത്തെ തുടര്‍ന്നാണെന്നും നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."