സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ്പിന് തുടക്കം
പുനലൂര്‍: 19 വയസില്‍ താഴെയുള്ളവര്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ്പിന് പുനലൂര്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി വടംവലി അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കര്‍ അധ്യക്ഷനായി. അസോസിയേഷന് ജില്ലാ പ്രസിഡന്റ് അന്‍സര്‍ തങ്ങള്‍കുഞ്ഞ്, സബീന സുധീര്‍, ബി. രാധാമണി, എന്‍. മഹേശന്, പ്രതാപന്, ഖുറേഷി, ആര്. രാമനാഥന്, സിനോ പി. ബാബു സംസാരിച്ചു.
പതിനാല് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 500 യുവതി യുവാക്കളാണ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഫ്ളഡ് ലൈറ്റിന്റെ സഹായത്തോടെ രാത്രി12 വരെ ആദ്യ ദിന മത്സരം നടന്നു.
ഇന്ന് രാവിലെ 7ന് മത്സരം തുടരും. 11ന് സമാപന സമ്മേളനം എന്‍.കെ പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്യും. കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മുനിസിപ്പല്‍ ചെയര്മാന് എം.എ രാജഗോപാല്‍ അധ്യക്ഷനാകും. രാജസ്ഥാനില്‍ നടക്കുന്ന ദേശീയ വടംവലി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരളാ ടീമിനെ പുനലൂരിലെ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."