സഊദിയിൽ ആരോഗ്യ മേഖല ജീവനക്കാർ അമിതമായി അണിഞ്ഞൊരുങ്ങിയാൽ പണികിട്ടും
റിയാദ്: സഊദിയിലെ ആരോഗ്യ മേഖല ജീവനക്കാർ അണിഞ്ഞൊരുങ്ങുന്നത് പരിധി വിടുന്നത് തടയാൻ കർശന നിർദേശവുമായി അധികൃതർ. ജോലി ചെയ്യുന്ന വേളയിൽ അമിതമായി അണിഞ്ഞൊരുങ്ങുന്നതിനെരിയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാർ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉണർത്തിയാണ് ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകിയത്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ ഇക്കാര്യങ്ങൾ ജീവനക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രാഥമികാരോഗ്യ പരിചരണ വിഭാഗം മേധാവികൾക്കും ആശുപത്രികളിലെ വിവിധ വിഭാഗങ്ങളുടെ മേധാവികൾക്കും ഉന്നതാധികൃതർ നിർദേശം നൽകി.
പൊതു സംസ്കാരത്തിന് നിരക്കാത്ത രീതിയിൽ വസ്ത്രം ധരിക്കുന്നതും അണിഞ്ഞൊരുങ്ങുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വിലക്ക്. ആരോഗ്യ മന്ത്രാലയ വ്യവസ്ഥകൾ പാലിക്കാൻ വിസമ്മതിക്കുന്നവരെ ജോലിക്ക് അനുവദിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കി. വേഷവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആരോഗ്യ മേഖലാ ജീവനക്കാർ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനയായുള്ള വ്യവസ്ഥകൾ പാലിക്കുമെന്നതിന് ആരോഗ്യ പ്രവർത്തകരിൽ നിന്ന് പ്രത്യേക ഫോറത്തിലുള്ള സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം.
ആരോഗ്യ പ്രവർത്തകർ സുതാര്യമായ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും തുറന്ന വസ്ത്രങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇസ്ലാമിക വിരുദ്ധമായ ചിത്രങ്ങളും എഴുത്തുകളും എംബ്ലങ്ങളും പതിച്ച വസ്ത്രങ്ങൾക്കും വിലക്കുണ്ട്. കൂടാതെ, പൊതുസംസ്കാരത്തിന് നിരക്കാത്ത നിലക്കുള്ള ഹെയർ സ്റ്റൈലുകൾ, തൊപ്പികൾ, ചെയിനുകൾ (ചങ്ങലകൾ), മേക്കപ്പ് എന്നിവക്കും ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വിലക്കുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."