പേരില്‍ കണ്‍ഫ്യൂഷനുണ്ടോ? വിളിപ്പേര് ചേര്‍ക്കാന്‍ അവസരമുണ്ട്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തിരിച്ചറിയാന്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം. ഒരേ വാര്‍ഡില്‍, നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ പത്രികയില്‍ നല്കിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
ഇതിനായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തിയതിയായ 23ന് മുന്‍പ് വരണാധികാരിക്ക് അപേക്ഷ നല്‍കണം. പേരിന് മുന്നില്‍ അഡ്വക്കേറ്റ് (അഡ്വ.), ഡോക്ടര്‍ (ഡോ.) തുടങ്ങിയവ ചേര്‍ക്കാനും അപേക്ഷ നല്‍കാം. അപേക്ഷ അംഗീകരിച്ചാല്‍ വോട്ടിങ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേര്‍ക്കലോടുകൂടിയ പേരാകും അച്ചടിച്ചുവരിക.
പത്രികയില്‍ നല്‍കിയിട്ടുള്ള പേരില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കില് പത്രികയില്‍ നല്കിയ പേരിന്റെ ബ്രാക്കറ്റില്‍ പുതിയ പേര് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."