HOME
DETAILS
MAL
പാക്കായല് അശാസ്ത്രീയമായി ആഴം കൂട്ടുന്നു; യു.ഡി.എഫ് സത്യഗ്രഹത്തിന്
backup
May 20 2017 | 23:05 PM
എടപ്പാള്‍: പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്താതെ ജൈവസമ്പത്ത് നഷ്ടപ്പെടുത്തും വിധം വെള്ളാഞ്ചേരി പാക്കായല് ആഴം കൂട്ടി മണ്ണ് വില്‍ക്കാനുള്ള തവനൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തിനെതിരേ യു ഡി എഫ് നാളെ നിരാഹാരമിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കരിക്കാതെയും ഫണ്ടണ്ട് അനുവദിക്കാതെയും കായലില്‍ നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള നീക്കം ദുരൂഹമാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ എ.പി.സദാനന്ദന് മാസ്റ്റര്‍, ലത്തീഫ് അയങ്കലം, പി.എസ്. ഷിഹാബ് തങ്ങള്‍, കെ.രാമകൃഷ്ണന്, സി.എം.അക്ബര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."