സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെക്കുറിച്ചുള്ള (കെ.എസ്.യു.എം) വിവരങ്ങള്‍ അപ്പപ്പോള്‍ പങ്കുവെയ്ക്കുന്ന ആപ്ലിക്കേഷന് കോഴിക്കോട്ടെ സ്റ്റാര്‍ട്ട് അപ്പായ ക്യുകോപ്പി രൂപം നല്‍കി. 'കെ.എസ്.യു.എം നൗ @ ക്യുകോപ്പി' എന്ന പ്ലാറ്റ്‌ഫോം ക്യുകോപ്പി ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
കെ.എസ്.യു.എമ്മിന്റെ ആനുകാലിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന് കെ.എസ്.യു.എം ക്യൂകോപ്പി നമ്പര്‍ + 918921772027 ഫോണില്‍ സേവ് ചെയ്തതിനുശേഷം പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ക്യുകോപ്പി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. കെ.എസ്.യു.എമ്മിന്റെ മേല്‍നോട്ടത്തിലുള്ള സാമൂഹിക ആശയവിനിമയ സ്റ്റാര്‍ട്ട് അപ്പ് ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ്. കൂടുതല്‍ വിവരങ്ങള്‍ http:www.qkopy.com വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."