കോഹ്‌ലിയെ ഉന്നംവച്ച് മൊയീന്‍ അലി
ബിര്‍മിങ്ഹാം: നാളെ നടക്കാന്‍ പോകുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ പ്രധാനപ്പെട്ട വിക്കറ്റുകളിലൊന്നാണ് ക്യാപ്റ്റനും ഇന്ത്യയുടെ റണ്‍ മെഷിനുമായ വിരാട് കോഹ്‌ലിയുടേത്. എന്നാല്‍ ഈ വിക്കറ്റ് തന്റെ പേരില്‍ കുറിക്കാന്‍ ഉന്നം വച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി.
ഐ.പി.എല്ലില്‍ ബംഗളൂരിവിന്റെ താരങ്ങളായിരുന്ന മൊയീന്‍ അലിയും വിരാട് കോഹ്‌ലിയും നല്ല സുഹൃത്തുക്കളാണ്. അതിനാല്‍ തന്നെ നാളെ നടക്കുന്ന മത്സരത്തില്‍ ഗ്രൗണ്ടിലെ ഇരുവരുടേയും പ്രകടനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും.
ഇന്ത്യയുടെ വിജയത്തില്‍് വിരാട് കോഹ്‌ലിയുടെ പ്രകടനം എത്ര നിര്‍ണായകമാണെന്ന് മൊയീന്‍ അലിക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്റെ വിക്കറ്റെടുക്കുക എന്നതാണ് അലിയുടെ ലക്ഷ്യം.
2019 ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഒന്നില്‍ പോലും കോഹ്‌ലിയ്ക്ക് സെഞ്ചുറി നേടാനായിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായി 4 മത്സരങ്ങളില്‍ നിന്നും അര്‍ദ്ധ സെഞ്ചുറി നേടിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ കോഹ്‌ലിക്ക് 2019 ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി നേട്ടത്തിന്റെ വേദിയാക്കാം ഇംഗ്ലണ്ടിനെതിരായ മത്സരം.
ഇന്ത്യയ്ക്കായി റണ്‍സ് നേടാന്‍ താന്‍ അവിടെ ഉണ്ടെന്ന് കോഹ്‌ലിയ്ക്കറിയാം, അതേസമയം, അദ്ദേഹത്തെ പുറത്താക്കാന്‍ (അല്ലെങ്കില്‍ സ്വയം റണ്‍സ് നേടാന്‍ ) ഞാന്‍ ഇവിടേയും. അദ്ദേഹത്തെപോലെ ഒരു കളിക്കാരനെ പുറത്താക്കുകയെന്നത് വളരെയധികം അഭിമാനകരമായ കാര്യമാണ്. നല്ല സുഹൃത്തുക്കളായികൊണ്ട് തന്നെ നമുക്ക് അതിന് പരിശ്രമിക്കാമെന്ന് മൊയീന്‍ അലി ഒരു വെബ്‌സൈറ്റ് കോളത്തില്‍ എഴുതിയിരുന്നു.
വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. ആദ്യ നാലാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയ്ക്ക് ഒരു ജയത്തിന്റെ അകലം മാത്രമേ ഉള്ളൂ. എന്നാല്‍ ഇംഗ്ലണ്ടിനു തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നാല്‍ അത് 2019 ലോകകപ്പിലെ പുറത്തേക്കുള്ള വഴി തുറക്കും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ദയനീയ പ്രകടനം കാരണം ആതിഥേയര്‍ക്ക് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇപ്പോള്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പിന് മുന്‍പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഇംഗ്ലണ്ട് കഴിഞ്ഞ ശ്രീലങ്കയോടും ആസ്‌ത്രേലിയയോടുമുള്ള മത്സരത്തില്‍ തോല്‍വി ഏറ്റു വാങ്ങിയതിനെ തുടര്‍ന്നാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമാവാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."