HOME
DETAILS
MAL
അണ്ണാ ഡി.എം.കെ സര്‍ക്കാരിനെതിരേ ഡി.എം.കെ പ്രക്ഷോഭം
backup
September 23 2018 | 19:09 PM
ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ പ്രക്ഷോഭവുമായി ഡി.എം.കെ. അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറിമാരായ ട്രിച്ചി ശിവയും എ. രാജയും അറിയിച്ചു.
പൊതുജനങ്ങളുടെ ക്ഷേമത്തെ പരിഗണിക്കാത്ത സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയാണ്.പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി നേതാക്കളായ ദുരൈ മുരുകന്, ടി.ആര് ബാലു, ശിവ, എ. രാജ, ടി.കെ.എസ് ഇളങ്കോവന് തുടങ്ങിയവര്‍ സംസാരിക്കും.
ഡി.എം.കെ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരേ നാളെ കുറ്റവിചാരണ നടത്തുമെന്ന് അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിക്കുന്നതിനായി ഡി.എം.കെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."