ജില്ലകള്‍ തോറും ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് ഋഷിരാജ് സിങ്
എടക്കര: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ജില്ലകള്‍ തോറും ഡി. അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. എരുമമുണ്ടയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള കൃപ ഡി അഡിക്ഷന്‍ സെന്റെറിന്റെ രണ്ടാം വാര്‍ഷികവും ലഹരിവിമോചിത കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് അധ്യക്ഷയായി. ലഹരിയില്‍ നിന്നും മോചിതരായവരെ സമൂഹം അംഗീകരിക്കണമെന്നും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 22 ക്യാംപുകളിലായി 579 പേര്‍ ഈ സ്ഥാപനത്തിലൂടെ ലഹരിവിമോചിതരായി. എം.ഐ.എബ്രഹാം കോര്‍ എപ്പസ്‌കോപ്പ, ഡയറക്ടര്‍ ഫാ. പോള്‍ വര്‍ഗ്ഗീസ്, ഫാ. ബാബു സാമുവേല്‍, ഫാ. തോമസ് ജോസഫ്, എം.എം ചാക്കോ, എം.സി മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."