പിടിച്ചാല്‍കിട്ടാതെ കോഴി...!
കൊണ്ടോട്ടി: പച്ചക്കറിക്കും മത്സ്യത്തിനും പിറകെ കോഴിയിറച്ചക്കും വില കുതിക്കുന്നു. 160 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചി 190 മുതല്‍ 210 വരെ എത്തിനില്‍ക്കുകയാണ്.
തമഴ്‌നാട്ടില്‍നിന്ന് ആവശ്യത്തിനു ലോഡ് എത്താത്തതും നാട്ടിലെ കോഴിഫാമുകളില്‍ ആവശ്യത്തിന് ഇല്ലാത്തതുമാണ് കോഴി വില ഉയരാന്‍ കാരണം. റമദാന്‍ മുന്‍നിര്‍ത്തിയുള്ള വിലക്കയറ്റം സാധാരണക്കാരനു തിരിച്ചടിയാകും. മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ക്കും വില പൊള്ളിത്തുടങ്ങി. വെളുത്തുള്ളിയേക്കാള്‍ വില ഉയര്‍ന്ന ചെറിയ ഉള്ളിക്ക് 100 കടന്നു. ഉരുളക്കിഴങ്ങ് കിലോ 15ലും വലിയ ഉള്ളി 13ഉം രൂപയിലെത്തി. നേന്ത്രപ്പഴത്തിനും 40ല്‍നിന്ന് 50ലെത്തിയിട്ടുണ്ട്. ബീന്‍സിന് വില 100 രൂപയെങ്കില്‍ പയറിന് 60 മുതല്‍ 70 വരെ നല്‍കണമെന്നായി. കാരറ്റിന്റെ വിലയും 80 കടന്നു. പാവക്കയ്ക്കു 60 രൂപയാണ് വില. റമദാന്‍ അടുത്തതോടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ കീശ ചോര്‍ത്തും.
പഴവര്‍ഗങ്ങള്‍ക്കും പൊള്ളുന്ന വിലയാണ് നല്‍കേണ്ടിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."