പ്രതികാരനടപടി തുടങ്ങിയാല്‍ സമരം ശക്തമാക്കും: ഫാ. അഗസ്റ്റിന് വട്ടോളി
കൊച്ചി: ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കെതിരേ പ്രതികാര നടപടിതുടങ്ങിയാല് സമരം വീണ്ടും ശക്തമാക്കുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി. ഇന്നലെ കൊച്ചിയില്‍ നടന്ന സമരസമിതിയുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരേ സഭ പ്രതികാരനടപടി തുടങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം ചേര്‍ന്നത്.
കന്യാസ്ത്രീകള്‍ക്ക് കോടതിയില്‍ നിന്നുമാത്രല്ല, സഭയില്‍നിന്നും സമൂഹവ്യവസ്ഥിതിയില്നിന്നും നീതി കിട്ടുംവരെ പോരാട്ടം തുടരും. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ സമിതികള്‍ രൂപീകരിക്കും. നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയാകും സമിതികള്‍ രൂപീകരിക്കുക. ഒക്ടോബര്‍ രണ്ടിനു സമരം നടന്ന എറണാകുളത്തെ വഞ്ചി സ്ക്വയറില്‍ സ്ത്രീ മുന്നേറ്റത്തെയും തുല്യനീതിയെയും അടിസ്ഥാനപ്പെടുത്തി വനിതാ കണ്വന്ഷന് സംഘടിപ്പിക്കും.
ബലാത്സംഗം ചെയ്ത ബിഷപ്പിനും ഭൂമി കച്ചവടം നടത്തിയ കര്‍ദിനാളിനും സംരക്ഷണം കൊടുക്കേണ്ട കേന്ദ്രമല്ല സഭ. ക്രിസ്തുവില്‍ വിശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് സഭ.
അവിടെ തീര്‍ച്ചയായും വ്യക്തികള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. ആ തെറ്റുകള്‍ മൂടിവയ്ക്കുകയോ സംരക്ഷിക്കുകയോ അല്ല സഭ ചെയ്യേണ്ടത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി, ഫാ. യുഹനാനോന് റമ്പാന് എന്നിവര്‍ക്കെതിരേ നടപടി വരുന്നതായാണ് അറിയുന്നത്. അവരോടുകൂടി ആലോചിച്ചശേഷം സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും അഗസ്റ്റിന് വട്ടോളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."