കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്പാനെതിരേ നടപടി
കൊച്ചി: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരേ നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി. തുടര്‍ന്നും സമരപരിപാടികളില്‍ പങ്കെടുക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നല്കി.
കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. റമ്പാന് എന്നാല്‍, ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ട ആളാണെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് സഭയുടെ നിലപാട്. മാര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാന് പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്കാന് സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായിരുന്നു.
എന്നാല്‍ പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിന്റെ തുടക്കം മുതല്‍ യുഹാനോന്‍ റമ്പാന് പിന്തുണ നല്‍കിയിരുന്നു.
അതേസമയം റമ്പാനെതിരെ നടപടിയെടുത്തെന്ന വാര്‍ത്ത തെറ്റാണെന്ന് യാക്കോബായ സഭ അറിയിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും സഭാവൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."