HOME
DETAILS

ജില്ലയില്‍ 2,214 പട്ടയങ്ങള്‍ വിതരണം ചെയ്തു

  
backup
May 20 2017 | 23:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2214-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d



മലപ്പുറം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജില്ലയില്‍ 2,214 പട്ടയങ്ങള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അവശത അനുഭവിക്കുന്നവര്‍ക്കായി 7.89 കോടി രൂപ വിതരണം ചെയ്തു.
ദേശീയ കുടുംബക്ഷേമനിധിയില്‍നിന്നു 38 പേര്‍ക്ക് 20,000 രൂപ വീതം 7.60 ലക്ഷം രൂപ വിതരണം ചെയ്തു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 1,479 പേര്‍ക്ക് 4.43 കോടി രൂപ നല്‍കിയിട്ടുണ്ട്. ബില്‍ഡിങ്  ടാക്‌സ് ഇനത്തില്‍ 15.86 കോടി രൂപയും ആഢംബര നികുതി ഇനത്തില്‍ 2.34 കോടി രൂപയും പിരിച്ചെടുത്തു.  
സംസ്ഥാനത്ത് മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിനു സര്‍ക്കാര്‍ തയാറാക്കിയ ലൈഫ് മിഷന്‍ പദ്ധതി ജില്ലയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ 1.45 ഏക്കര്‍ ഭൂമി കണ്ടെത്തി. റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളെ ബന്ധിപ്പിച്ചു ജില്ലയിലെ 138 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പിലാക്കി. എം.എല്‍.എമാരുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 14.10 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പിലാക്കിവരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 6.5 കോടി രൂപ ജില്ലയ്ക്കു ലഭിച്ചു. പ്രകൃതി ദുരന്തത്തില്‍ വീട് നശിച്ചവര്‍ക്ക് 43.8 ലക്ഷവും മരിച്ചവരുടെ ബന്ധുകള്‍ക്ക് 52 ലക്ഷം രൂപയും അനുവദിച്ചു. 140 റോഡുകളുടെ നവീകരണത്തിനായി വെള്ളപ്പൊക്ക നിര്‍മാണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 4.79 കോടി രൂപയുടെ ഭരണാനുമതി നല്‍കി.  കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് 3.50 കോടി രൂപയും നിലമ്പൂര്‍ ബൈപാസിന് 13.18 കോടി രൂപയും മലപ്പുറം കോട്ടപ്പടി ബൈപാസിന് 23.95 കോടിയും ലഭ്യമായിട്ടുണ്ട്. ഈ തുക ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചുവരുന്നു. മുഖ്യമന്ത്രിയുടെ സാന്ത്വനം ഫണ്ടില്‍ 57,365 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago