സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് തെളിഞ്ഞു: ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കിയ സാലറി ചലഞ്ചിനെ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭീഷണിയും അധികാരവും കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരെ വരുതിയിലാക്കാനുള്ള നീക്കത്തിനു കനത്ത തിരിച്ചടിയാണ് ജീവനക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കണക്കുകളെല്ലാം കള്ളമാണ്. സെക്രട്ടേറിയറ്റില്‍ മാത്രം ആയിരത്തിയഞ്ഞൂറോളം ജീവനക്കാര്‍ വിസമ്മതപത്രം നല്‍കിയിരുന്നു.
ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 173 പേരും പൊതുഭരണ വകുപ്പില്‍നിന്ന് എഴുനൂറിലധികം ജീവനക്കാരും ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 40 പേരും നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്ന് 433 പേരും വിസമ്മത പത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇടതു സംഘടനാ അംഗങ്ങളടക്കം വിസമ്മതപത്രം നല്‍കി.
സ്ഥലമാറ്റ ഭീഷണിയും ശാരീരികമായി നേരിടുമെന്ന ഭീഷണിയും കൊണ്ടാണ് കുറച്ചുപേരെങ്കിലും സാലറി ചലഞ്ചിനെ അനുകൂലിച്ചതെന്നും പൊലിസിലും വിവിധ ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ചെന്നിത്തല, വിഷയം തന്റെ അഭിമാന പ്രശ്‌നമാണെന്നും എന്തു വിലകൊടുത്തും എല്ലാവരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ഈടാക്കണമെന്നുമാണ് ഡി.ജി.പിയുടെ നിര്‍ദേശമെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."