HOME
DETAILS

കാപ്പുകാടു നിന്ന് തലസ്ഥാനത്തേക്കുള്ള പമ്പിങ് നിര്‍ത്തി

  
backup
May 20 2017 | 23:05 PM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be



കാട്ടാക്കട: കാപ്പുകാട് നിന്നും തലസ്ഥാന നഗരിയിലേക്ക് നടത്തുന്ന കുടിവെള്ള പമ്പിങ് നിര്‍ത്തി. ജല നിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ ഒരു സബ്‌മേഴ്‌സിബിള്‍ മോട്ടോര്‍ പമ്പിങ് ഒഴികെ ട്രെഡ്ജ്ജറുകള്‍ ഉള്‍പ്പടെ പമ്പിങ് നിര്‍ത്തിയിരുന്നു. 74.450 മീറ്റര്‍ ഉണ്ടായിരുന്ന ജലനിരപ്പ് കഴിഞ്ഞ ദിവസം 72.250 മീറ്ററായി താണിരുന്നു. ഇന്ന് രാവിലെയോടെ ട്രെഡ്ജറുകള്‍ ആദ്യം പമ്പ് ചെയ്തിരുന്ന സ്ഥലത്തു നിന്നും മാറ്റി കൂടുതല്‍ ആഴം ഉള്ളയിടത്തു സ്ഥാപിച്ചിരുന്നു. ഇവിടെ പൈപ്പുകള്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സബ്‌മേഴ്‌സിബിള്‍ പമ്പും പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതാണ് ട്രഡ്ജറുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തനം നിര്‍ത്തിയത് എന്ന് പറയുമ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു സബ്‌മേഴ്‌സിബിള്‍ മോട്ടോര്‍ വൈദ്യുതി തകരാറു കാരണമാണ് നിര്‍ത്തിയത് എന്നാണു അധികൃതരുടെ വിശദീകരണം.
ഇതോടെ തലസ്ഥാന നഗരിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. റിസര്‍വോയറില്‍ നിന്നും പമ്പിങ് ആരംഭിച്ചാല്‍ പ്രദേശവാസികള്‍ക്കും നെയ്യാറിനു ഇരുകരകള്‍ക്കു സമീപത്തുള്ളവര്‍ക്കും ഇടതു വലതു കര കനാലിലൂടെയും നെയ്യാര്‍ ജലം എത്തുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ജലലഭ്യത ഉറപ്പു വരുത്തി മാത്രമേ നഗരത്തിലേക്ക് ജലം പമ്പിങ് നടത്തുകയുള്ളൂ എന്നാണു ആരംഭകാലത്തു മന്ത്രി ഉള്‍പ്പടെ പറഞ്ഞത്. അതുപ്രകാരം രണ്ടാമത്തെ ട്രെഡ്ജര്‍ പമ്പിങ് ആരംഭിച്ചത് മുതല്‍ ഇടതു വലതു കര കനാലിലൂടെയും 50 ശതമാനത്തോളം ജലം തുറന്നു വിട്ടിരുന്നു. ജലനിരപ്പ് താണതോടെ ഇപ്പോള്‍ ഇതുവഴിയുള്ള ജല വിതരണവും ഏറെക്കുറെ നിലച്ച മട്ടാണ്.
ചെറിയതോതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നത് ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിരുന്നു, ഇത് പമ്പിങ് തുടരുന്നതിനു പ്രതീക്ഷ നല്‍കി .എന്നാല്‍ വൃഷ്ടി പ്രദേശത്തു മഴ ലഭിക്കാത്തതും ഇതുമൂലം നെയ്യാറിലേക്കുള്ള നീരൊഴുക്ക് ഇല്ലാത്തതും ഈ പ്രതീക്ഷക്കു മങ്ങല്‍ ഏറ്റു. ഈ സാഹചര്യത്തില്‍ പമ്പിങ് നടക്കുമ്പോള്‍ ജല നിരപ്പ് കുറഞ്ഞാലും ദിവസങ്ങള്‍ക്കുള്ളില്‍ മഴ ശക്തിയായി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ കാര്യങ്ങള്‍ മുന്നോട്ടു പോയത്. വൈദ്യുത തകരാര്‍ എന്ന കാരണത്താല്‍ ഇപ്പോള്‍ നിര്‍ത്തി വച്ച ഒരു സബ്‌മേഴ്‌സിബിള്‍ മോട്ടോര്‍ പമ്പിങ് തകരാര്‍ പരിഹരിച്ചു പുനഃരാരംഭിച്ചാലും ഇപ്പോഴത്തെ കണക്കിന് പ്രതീക്ഷിക്കുന്ന അളവില്‍ ജലം പമ്പിങ് കഴിയില്ല. പ്രതിദിനം 134 ദശലക്ഷം ലിറ്റര്‍ ജലമാണ് കാപ്പുകാട് നിന്നും പമ്പുചെയ്തിരുന്നത്. ഇന്നലെ തൊണ്ണൂറു ശതമാനവും നിലച്ചിരുന്നു.
മോട്ടോറുകള്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാകത്തിന് ജലം ലഭിക്കുന്നിടത്തേയ്ക്കു സംവിധാനങ്ങള്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജലം പമ്പിങ് നടക്കുകയുള്ളൂ എന്നാണു പ്രതീക്ഷ. ട്രഡ്ജറുകള്‍ക്കു മാറ്റി സ്ഥാപിച്ച സ്ഥലത്തു നിന്നും പുതിയ പൈപ് ഘടിപ്പിക്കുന്നതുള്‍പ്പടെ പമ്പിങ് സംവിധാനങ്ങള്‍ ഒന്നാകെ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമാണ് നിലവില്‍. എന്നാല്‍ മഴ ലഭിക്കാതിരുന്നാല്‍ നെയ്യാറില്‍ നിന്നും പമ്പിങ് വീണ്ടും തുടങ്ങുന്ന കാര്യം സംശയമാണ്. എണ്‍പതുകളില്‍ അരുവിക്കരയിലേക്ക് ജലം എത്തിച്ചിരുന്ന പമ്പിങ് ഹൗസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്ലാറ്റ് ഫോം ഉള്‍പ്പടെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നത് അവഗണിച്ചാണ് പുതിയ സ്ഥലം പമ്പിങ്ങിനായി തെരഞ്ഞെടുത്തത്. കാര്യങ്ങള്‍ വിശദ പഠനം നടത്തി പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയുമായിരുന്നു എന്നും കുറഞ്ഞത് രണ്ടാഴ്ച കൂടെയെങ്കിലും ആവശ്യത്തിന് ജലം പമ്പിങ് നടക്കുമായിരുന്നു എന്നുമാണ് വിദഗ്ധര്‍ പറയുന്നത്..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago