ഗോവയില്‍ മനോഹര്‍ പരീക്കര്‍ തുടരും; മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും
പനാജി: ഗോവയില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ചികിത്സക്കായി മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ മുഖ്യമന്ത്രി മാറില്ലെന്നും മന്ത്രിസഭയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും അമിത്ഷാ ഇന്നലെ പ്രഖ്യാപിച്ചു.
ബി.ജെ.പി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നാണ് ഗോവ സര്‍ക്കാരിനെ നയിക്കുക മനോഹര്‍ പരീക്കര്‍ തന്നെയായിരിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രി സഭയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പരീക്കര്ക്കുപകരം മറ്റാരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ ബി.ജെ.പി സഖ്യകക്ഷികളും വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തിയതോടെ പ്രതിസന്ധി നേരിട്ട ബി.ജെ.പി, മുഖ്യമന്ത്രിയെ തല്ക്കാലം മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."