മഴക്കാല മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും
കൊല്ലം: വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.എല്ലാ വകുപ്പുകളും മുന്‍കരുതല്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മേയര്‍ വി. രാജേന്ദ്ര ബാബു പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതാ മേഖലകള്‍ കണ്ടെത്തുന്നതിനും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥലങ്ങളില്‍ അതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി. തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍വണ്‍ എന്നിവയ്‌ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായ മേഖലയില്‍ 340 മീറ്റര്‍ നീളത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ബാഗില്‍ മണല്‍ നിറച്ച് അടുക്കുന്ന പദ്ധതിക്ക് ഭരണാനുമതിയായി. ജലസേന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ ജോലി ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. എ.ഡി.എം ഐ അബ്ദുല്‍ സലാം, വിവിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."