HOME
DETAILS

ചൈന-യു.എസ് വ്യാപാരയുദ്ധത്തില്‍ അയവ്

  
backup
June 29 2019 | 18:06 PM

%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

 

ചൈനയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പടുത്തില്ല


വാഷിങ്ടണ്‍: ചൈനീസ് കമ്പനിയായ വാവെക്കെതിരേ യു.എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറാകുന്നതായി റിപ്പോര്‍ട്ട്. യു.എസ് കമ്പനികള്‍ വാവെക്ക് തങ്ങളുടെ സാങ്കേതികവിദ്യ വില്‍ക്കരുതെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റുകള്‍ വാവെക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്.


എന്നാല്‍ യു.എസ് കമ്പനികള്‍ വാവെക്ക് സാങ്കേതികവിദ്യ വില്‍ക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ട്രംപ് ചൈനയും യു.എസും മികച്ച തന്ത്രപ്രധാന പങ്കാളികളായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം മുറുകുന്നതിനിടെ ജപ്പാനിലെ ഒസാകയില്‍ ജി20 ഉച്ചകോടിക്കിടെ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ സംഭാഷണത്തിലാണ് സമവായം ഉരുത്തിരിഞ്ഞത്. യു.എസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായ ട്രംപ് ചൈനയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് പുതിയ തീരുവകളൊന്നും ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാര സംഭാഷണങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരതര്‍ക്കം തുടരുന്നത് ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമവായശ്രമം. ഞങ്ങള്‍ ഒരേ പാതയില്‍ തിരിച്ചെത്തി- കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. യു.എസിന്റെ വിട്ടുവീഴ്ചയ്ക്ക് പകരമായി ചൈന കൂടുതല്‍ യു.എസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നും ധാരണയിലെത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  14 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  35 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  35 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago