കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
നാദാപുരം : വളയം പഞ്ചായത്തിലെ കണ്ടി വാതുക്കല് മലയോരത്ത് കാട്ടാനകള്‍ കൂട്ടത്തോടെയിറങ്ങി വ്യാപക കൃഷി നാശംനടത്തിയ പ്രദേശങ്ങള്‍ അഖിലേന്ത്യാ കിസാന്‍ സഭ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
ബേബി മാടമന, കാട്ടി കുഴി കേളപ്പന്, കുന്നുമ്മല്‍ കുങ്കന്, കുന്നുമ്മല്‍ ചന്തൂട്ടി, ബിജേഷ് കുന്നുമ്മല്‍, ഓടച്ചാല്‍ ബാലകൃഷ്ണന്, തനിയാടന്‍ ചന്തു തുടങ്ങിയ കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
ആനപ്പേടി കാരണം ആളുകള്‍ ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശം സന്ദര്‍ശിക്കണമെന്നും കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം കാലതാമസമില്ലാതെ നല്‍കണമെന്നും, കാട്ടുമൃഗശല്യത്തില്‍ നിന്നും മലയോര കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം വനം വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു.
കിസാന്‍ സഭ ജില്ലാ ജോ: സെക്രട്ടറി, രാജു തോട്ടും ചിറ, മണ്ഡലം പ്രസിഡന്റ്, സി.കെ ബാലന്, ജില്ലാ,മണ്ഡലം നേതാക്കള്‍, വി.കെ കുമാരന്.സി.എച്ച് ദിനേശന്, സന്തോഷ് കക്കാട്, സിഎച് ശങ്കരന് മാസ്റ്റര്‍, സിഎച് ബാബു, എംഎല്‍യുടെ സിക്രട്ടറി കളത്തില്‍ സുരേന്ദ്രന് മാസ്റ്റര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."