പഠനോപകരണ വിതരണവും സംസ്ഥാന ജേതാവിന് അനുമോദനവും
പടിഞ്ഞാറങ്ങാടി: ആലൂര്‍ മഹല്ല് മുസ്ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ മഹല്ല് വെല്‍ഫയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന നിര്‍ധനരായ നൂറ്റി അറുപത് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സമസ്ത ഇസ്ലാമിക കലാമേളയില്‍ സീനിയര്‍ വിഭാഗം മലയാള പ്രബന്ധത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ റാഷിദ് എം ടിക്കുള്ള മെമന്റോസമര്‍പ്പണവും നാളെ വൈകുന്നേരം രണ്ട് മണിക്ക് ആലൂര്‍ ബുസ്താനുല്‍ ഉലൂം മദ്രസയില്‍ അഡ്വ.വി ടി ബല്‍റാം എം എല്‍ എ നിര്‍വ്വഹിക്കും. ഉസ്താദ് ടി ടി അബ്ദുല്ല കുട്ടി ബാഖവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സംഗമത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇബ്രാഹിം അധ്യക്ഷനാകും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സിഎ മുഹമ്മദലി ഹാജി, ടി അസീസ്, എന്‍ ടി മമ്മുണ്ണി ഹാജി, മുഹമ്മദ് മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍, എ വി അബുബക്കര്‍, എം കെ മൊയ്തു, സി പി സുബൈര്‍, എ അസീസ്, സി കെ അസീസ് മുസ്ലിയാര്‍, സി കെ കുഞ്ഞാ ന്‍, നാസര്‍ എം ടി, ടി ടി ബഷീര്‍, ടി ടി മൊയ്തീന്‍, പി വി എസ് ഷാജഹാന്‍ സംബന്ധിക്കും. വെല്‍ഫെയര്‍ കണ്‍വീനര്‍ അഷ്‌റഫ് എം വി സ്വാഗതവും ഖജാഞ്ചി അബുബക്കര്‍ എം.ടി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."