ഇഷ്ടഭക്ഷണം കഴിച്ചോളൂ, ബത്തയും കൂട്ടി
പുറത്തൂര്‍ (മലപ്പുറം): തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ റെമ്യുണറേഷന് തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. എല്ലാ ജീവനക്കാരുടെയും ഭക്ഷണ ബത്തയും കൂട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, കൗണ്ടിങ് സൂപര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പ്രതിദിനം 350 രൂപ മാത്രമാണ് നല്‍കിയിരുന്നത്. ഇപ്പോഴത് 600 രൂപയാക്കി. 250 രൂപ ലഭിച്ചിരുന്ന പോളിങ് ഓഫിസര്‍, കൗണ്ടിങ് അസിസ്റ്റന്റെ് എന്നിവര്‍ക്ക് 500 രൂപയുമാക്കി. പോളിങ് അസിസ്റ്റന്റെുകളായ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 400 രൂപയും ലഭിക്കും. ഭക്ഷണബത്തയും കൂട്ടിയിട്ടുണ്ട്.
ദിവസത്തില്‍ 150 രൂപ മാത്രം ലഭ്യമായിരുന്നിടത്ത് 100 രൂപ വര്‍ധിപ്പിച്ച് 250 രൂപയാക്കി. പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പ്രതിദിനം 250 രൂപ ഫുഡ് അലവന്‍സായി ലഭിക്കും. ഏഴു മണിക്കൂറിലധികം തെരഞ്ഞെടുപ്പു ദിവസത്തിലല്ലാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയമിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണ പൊതിയോ അല്ലെങ്കില്‍ ഫുഡ് അലവന്‍സോ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."