HOME
DETAILS

സ്‌നേഹക്കൂടൊരുക്കിയ വെള്ളത്തൂവല്‍

  
backup
June 29 2019 | 20:06 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%86%e0%b4%b3

 

'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍, അത് നേടിത്തരാനായി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും'- പൗലോ കൊയ്‌ലോ

എണ്ണമറ്റ മനുഷ്യരെ വിജയമെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വരികള്‍. വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്റെ ഈ വരികള്‍ രേഖ വെള്ളത്തൂവല്‍ എന്ന മനുഷ്യസ്‌നേഹിയും ഹൃദയത്തില്‍ ചേര്‍ത്തുവച്ചു. പക്ഷെ തന്റെ ജീവിത വഴിയിലെ വിജയത്തിനായല്ല ഈ റിട്ടയേര്‍ഡ് എസ്.ഐ പൗലോ കൊയ്‌ലോയുടെ വരികള്‍ മനനം ചെയ്ത് മുന്നേറിയത്, തനിക്കു ചുറ്റും കഷ്ടപ്പെടുന്നവര്‍ക്കായി ഒരുമയിലൂടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തൂവല്‍സ്പര്‍ശമാവാന്‍ വേണ്ടിയായിരുന്നു. ഇതിനായി രേഖ വെള്ളത്തൂവലിനൊപ്പം പ്രപഞ്ചം നിന്നു. അതിന്റെ നേര്‍സാക്ഷ്യമാണ് ഈ 'സ്‌നേഹവീട്'.


പരമ്പരാഗതമായി മത്സ്യബന്ധന തൊഴില്‍ നടത്തി ഉപജീവനം നടത്തിയിരുന്ന വിജയപ്പന്റെ വീടാണ് കേരളത്തെ ഉലച്ച പ്രളയത്തില്‍ പാടേ ഒലിച്ചുപോയത്. സിവില്‍ സര്‍വിസ് മോഹം കൊണ്ടുനടക്കുന്ന വിജയപ്പന്റെ മകള്‍ ചിഞ്ചുമോള്‍, അമ്മ ചന്ദ്രമതി, മകന്‍ അതുല്‍, വിജയപ്പന്റെ അമ്മ എന്നിവരടങ്ങുന്ന കുടുംബം ഒരു നിമിഷം കൊണ്ടാണ് പെരുവഴിയിലായത്. പ്രളയത്തെ അതിജീവിക്കാന്‍, സ്‌നേഹം കൊണ്ട് ഹൃദയം വിശാലമാക്കിയ ഒരുപാട് മനുഷ്യര്‍ ഉണ്ടായിരുന്നു പ്രളയാനന്തര കാലത്ത്. അവരില്‍ നിന്നും എടുത്ത് പറയേണ്ട ഒരിക്കലും മറന്ന് പോവരുതാത്ത വ്യക്തിത്വമാണ് രേഖവെള്ളത്തൂവല്‍ എന്നറിയപ്പെടുന്ന കെ.കെ രാമചന്ദ്രന്‍.
സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം കലാകാരനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും കൂടിയാണ് കെ.കെ രാമചന്ദ്രന്‍. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ സ്വീകരിച്ചതാണ് രേഖവെള്ളത്തൂവല്‍ എന്ന പേര്. പേരിനെ അന്വര്‍ഥമാക്കുന്ന വിധം വെള്ള നിറം മാത്രം നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ മനസും. തൊണ്ണൂറുകളില്‍ വൈദ്യുതി എത്തിപോലും നോക്കാത്ത ഇടുക്കി ജില്ലയിലെ വെണ്‍മണി ഉള്‍പ്പെടുന്ന പലപ്രദേശങ്ങളിലും അന്‍പതോളം വീടുകളിലും നാട്ടുകാരുടെ സഹായം കൊണ്ട് മാത്രം 'ജനകീയ ജലവൈദ്യുതി' പദ്ധതി നടപ്പിലാക്കിയ ഈ മനുഷ്യനെ നാട്ടുകാരെല്ലാം അത്ഭുതത്തോടെയായിരുന്നു നോക്കിയിരുന്നത്.

പ്രളയത്തിന്‍ കുത്തൊഴുക്കില്‍

പ്രളയകാലത്ത് വെള്ളത്തൂവലിന്റെ നേതൃത്വത്തിലെ ഒരു സംഘം ആദ്യസേവനം ചെയ്യാനിറങ്ങിയത് ഇടുക്കി, എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ആദിവാസി കോളനിയായ പൂയ്യംകുറ്റി വനത്തിലായിരുന്നു നിറയെ വെള്ളത്താല്‍ ചുറ്റപ്പെട്ട വഴിയിലൂടെ ഒന്‍പതോളം കിലോമീറ്റര്‍ വളരെ സാഹസികമായി യാത്രചെയ്ത് കോളനിവാസികള്‍ക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ച് നല്‍കിയതോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസില്‍ ഭീതിയാണെന്ന് രേഖവെള്ളത്തൂവലും കൂട്ടുകാരും ഓര്‍ക്കുന്നു. കോളനിയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ദൈവസമാനമാണ് ഇപ്പോഴും ഈ മനുഷ്യന്‍.


അവിടെനിന്നും മടങ്ങവെയാണ് ആലപ്പുഴയിലെ കൈനകരിയില്‍ ഇതിലേറെ ദുരിതം അമുഭവിക്കുന്നവരുണ്ടെന്ന് അവിടെയെത്തിയ ഒരാള്‍ മുഖാന്തരം അറിയുന്നത്. അപ്പോള്‍ തന്നെ കൈനകരിയിലെ തന്റെ സുഹൃത്തായ ഓമനക്കുട്ടന്‍ എന്ന വ്യക്തിയെ ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന 50 കുടുംബങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി നല്‍കുവാന്‍ ആവിശ്യപ്പെട്ടു. അതുപ്രകാരം കൈനകരിയില്‍ എത്തിയ വെള്ളത്തൂവലും സുഹൃത്തുക്കളും കണ്ടത് അതി ദയനീയമായ കാഴ്ചായിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കുറേ മനുഷ്യര്‍. ഭക്ഷണത്തിനും, വെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി സഹായം തേടുന്ന കുറേ സഹജീവികള്‍, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്താണ് അവിടെ നിന്നു മടങ്ങിയത്.


മടങ്ങവെയാണ് ഒരു നിമിത്തമെന്നോണം മണ്ണ് കൊണ്ട് തീര്‍ത്ത് വഴിയില്‍ ഒരു ഭാഗത്തായി കുറേ നനഞ്ഞ പുസ്തകങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് രേഖവെള്ളത്തൂവലിന്റെ ശ്രദ്ധയില്‍ പെടുന്നത്. അതിന്റെ കുറച്ച് പിറകിലായി പ്ലാസ്റ്റിക് ഫ്‌ളക്‌സ് ഷീറ്റുകൊണ്ട് മൂടിപൊതിഞ്ഞ ഒരു ഷെഡ്ഡിന് മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട്് അദ്ദേഹത്തെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ വിജയപ്പന്‍ എന്നാണ് തന്റെ പേരെന്നും പുസ്തകങ്ങള്‍ തന്റെ മകള്‍ ചിഞ്ചുമോളുടേതാണെന്നുമുള്ള കാര്യം അദ്ദേഹം പറയുന്നത്. ചിഞ്ചുമോളെ വിളിച്ച് സംസാരിച്ചപ്പോഴാണ് ആ കുടുംബത്തെക്കുറിച്ച് കൂടുതല്‍ മസസിലാകുന്നത്. സിവില്‍ സര്‍വിസ് മോഹം കൊണ്ട് നടക്കുന്ന കൈനകരി പഞ്ചായത്തിലെ ചിഞ്ചുവെന്ന കുട്ടിയുടെ നിസഹായമായ ജീവിതാവസ്ഥ നേരിട്ട് കാണാനിടവന്ന രേഖവെള്ളത്തൂവലിന്, ആ കുട്ടിക്ക് അടച്ചുറപ്പോടെ, മഴനനയാതെ പഠിക്കാന്‍ ഒരു കൊച്ച് വീട് നിര്‍മിച്ച് നല്‍കണെന്ന ആശയം മനസില്‍ ഉയരുന്നത്.

സ്‌നേഹവീടിന്റെ സാക്ഷാത്കാരം

അവിടെ തിരി തെളിയുകയായിരുന്നു. വിജയപ്പനെയും ചിഞ്ചുമോളെയും അവരുടെ ഷെഡ്ഡിന് മുന്നില്‍ നിര്‍ത്തി ഒരു ഫോട്ടോ എടുത്തു. അത് തന്റെ അയ്യായിരത്തോളം സൗഹൃദങ്ങള്‍ നിറഞ്ഞ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് അവരുടെ വീടെന്ന സ്വപ്‌നം നിറവേറ്റാന്‍ ഒരു അഭ്യര്‍ഥനയും നടത്തി. 'സ്‌നേഹവീട്' എന്ന ആ സംരംഭത്തിന് ലോകത്തിന്റെ പലഭാവങ്ങളിലുള്ള തന്റെ സൗഹൃദങ്ങള്‍ വളരെ പോസിറ്റീവായ മറുപടി നല്‍കിയപ്പോള്‍ പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാവുകളായിരുന്നു വെള്ളത്തൂവലിന് കൂട്ട്.


സനേഹവീടെന്ന മഹത്തായ ആശയത്തിന് ചുക്കാന്‍ പിടിച്ച് കൂടെ നിന്നവരെ കുറിച്ച് പറയുമ്പോള്‍ രേഖ വെള്ളത്തൂവലിന് ആയിരം നാവാണ്. അയര്‍ലണ്ടില്‍ നിന്ന് ജെയ്‌സണും കൂട്ടരും 180 ഓളം ബിരിയാണി പാക്കറ്റ് വിറ്റും, പിന്നെ തങ്ങളുടെ വീതവും ചേര്‍ത്ത് സ്‌നേഹവീടിന് സമാഹരിച്ചു നല്‍കിയത് 1,65,000 രൂപയാണ്. അമേരിക്കയില്‍ നിന്നു ലീലാമ്മ മാത്യു നല്‍കിയത് 50,000 രൂപ, കേരളത്തിന്റെ ഏതു ഭാഗത്ത് നിന്നും പോയി ഫണ്ട് ശേഖരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ആ ദൗത്യം നിറവേറ്റിയ അനീഷ് കോള്ളശ്ശേരി എന്ന മനുഷ്യന്‍. ഉറക്കം പോലും ഉപേക്ഷിച്ച് തന്റെ കൂടെ അവസാനം വരെ നിന്ന പ്രിയപത്‌നി എ.എന്‍ ശോഭ. അങ്ങനെ ചെറുതും വലുതുമായി തങ്ങളിതുവരെ കാണാത്ത ഒരു കുടുംബത്തിന് വേണ്ടി ഒരു കൂട്ടം മനുഷ്യര്‍ രാപ്പകലില്ലാതെ അധ്വാനിച്ചപ്പോള്‍ അവിടെ ഉയര്‍ന്നു വന്നത് പരസ്പര സ്‌നേഹത്തിന്റെ ഒരു ഉദാത്ത മാതൃകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago