HOME
DETAILS

കണ്ണടച്ച 'സൂചനകള്‍'

  
backup
September 24 2018 | 06:09 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

റോഡില്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷയൊരുക്കാനായി സ്ഥാപിച്ച അപായസൂചനകള്‍ കണ്ണടച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നതാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാകാനിരിക്കുന്ന കെ.എസ്.ടി.പി റോഡ് കാണിച്ചു തരുന്നത്.
ആധുനിക രീതിയിലുള്ള റോഡില്‍ ഇപ്പോള്‍ അപകടപരമ്പരയാണ്. അപായചിഹ്നങ്ങളും അപകടം ഒഴിവാക്കാനുള്ള ഡിവൈഡറുകളുടെ സുരക്ഷിതമല്ലാത്ത സ്ഥാപിക്കലും കെ.എസ്.ടി.പി പാതയില്‍ അപായപ്രളയമാണ് ഒരുക്കുന്നത്. ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായ ആറോളം വാഹനാപകടങ്ങളാണ് കെ.എസ്.ടി.പി റോഡില്‍ ഉണ്ടായത്. അപായചിഹ്നങ്ങളില്ലാത്ത ജില്ലയിലെ പ്രധാന നിരത്തുകള്‍ ഇപ്പോള്‍ അപകട വഴികളായിരിക്കുന്നു.

കാസര്‍കോട്

ദിവസേന പകല്‍ സമയങ്ങളില്‍ മാത്രം നാല്‍പതിലേറെ ആംബുലന്‍സുകളും ചെറുതും വലുതുമായ നിരവധി വാഹനങ്ങളും ചീറിപായുന്ന കാസര്‍കോട് നഗരത്തിലെ ദേശീയപാതയിലെ അവസ്ഥ തീര്‍ത്തും ഗുരുതരമാണ്. പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ കാഞ്ഞങ്ങാട് വരെ ഡിവൈഡറുകളുടെ അവസ്ഥ ഗുരുതരമാണ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഡിവൈഡറില്‍ ഒരിടത്തുപോലും അപായ ചിഹ്നങ്ങളില്ല. തീരെ ശ്രദ്ധയില്ലാതെ വാഹനമോടിച്ചാല്‍ അപകടം ഉറപ്പാണ്. ഡിവൈഡറുകള്‍ക്കു പകരം ബോര്‍ഡുകള്‍ സ്ഥാപിച്ചതാണെങ്കില്‍ അവ റോഡില്‍ വഴിമുടക്കി കിടക്കുകയാണ്.

മാവുങ്കാല്‍


ദേശീയപാതയിലെ പ്രധാന കവലകളിലൊന്നാണ് മാവുങ്കാല്‍. കാഞ്ഞങ്ങാട് നഗരത്തിലേക്കു പോകുന്ന മുക്കവലക്കു പുറമേ പാണത്തൂര്‍ ഭാഗത്തേക്കു പോകുന്ന മറ്റൊരു കവലയും ഇവിടെയുണ്ട്. ഒരു മുക്കവല പടിഞ്ഞാറുഭാഗത്തേക്കും ഇതിന് അന്‍പതു മീറ്റര്‍ അകലെയായി മറ്റൊരെണ്ണം കിഴക്കുഭാഗത്തേക്കും പോകുന്നതിനു വേണ്ടിയാണ് സ്ഥിതി ചെയ്യുന്നത്.
ഏറെ തിരക്കേറിയ ദേശീയപാതയിലേക്കു വാഹനങ്ങള്‍ കയറി വരുന്നത് ഇരു ജങ്ഷനുകളിലും അപകട സാധ്യതയുള്ള അവസ്ഥയിലാണ്. ജങ്ഷനുകളില്‍ ഡിവൈഡറുകളും സര്‍ക്കിളുകളും ഇല്ലാത്തതിനാല്‍ ഇവിടെ അപകടം മാടി വിളിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ കണ്ണൊന്നുപാളിയാല്‍ മാവുങ്കാല്‍ കവലയില്‍ നടക്കുക വന്‍ അപകടമായിരിക്കും. ദേശീയപാതവഴി വേഗതയില്‍ ഓടുന്ന വാഹനങ്ങളുടെ ഇടയില്‍ കൂടിയാണ് കാഞ്ഞങ്ങാട്ടുനിന്നു മലയോര മേഖലയിലേക്കുള്ള വാഹനങ്ങളും കാസര്‍കോട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങളും കടന്നുകയറേണ്ടത്.
ഇത് അത്യധികം ശ്രദ്ധയോടെയല്ലാതെ വന്നാല്‍ അപകടം സുനിശ്ചിതം തന്നെ.


പെരിയ
വികസന രംഗത്തുമുന്നേറ്റം തുടരുന്ന മറ്റൊരു പ്രദേശമാണ് ദേശീയപാതയിലെ പെരിയ. കേന്ദ്ര സര്‍വകലാശലയടക്കം പ്രവര്‍ത്തിക്കുന്ന പെരിയയിലെ ബസ് സ്റ്റോപ്പ് പരിസരവും അപകടമുക്തമല്ല. ഇവിടെയും മുക്കവലയില്‍ സര്‍ക്കിളുകളോ സിഗ്നല്‍ ലൈറ്റ് സംവിധാനങ്ങളോ നിലവിലില്ല. സമാന രീതിയിലുള്ള മറ്റൊരു പ്രദേശമാണ് പൊയിനാച്ചി കവല. ഈ പ്രദേശത്തും അധികൃതരുടെ കണ്ണ് പതിയുന്നില്ല.


കാഞ്ഞങ്ങാട്
കെ.എസ്.ടി.പി റോഡ് നിര്‍മാണം നടക്കുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമാകുകയാണ്. മുന്നറിയിപ്പ് സൂചകങ്ങളോ സീബ്രാവരകളോ ഇല്ലാത്തത് വാഹന ഗതാഗതത്തെയും കാല്‍നടക്കാരെയും ഏറെ ബാധിക്കുന്നു. റോഡ് മുറിച്ചു കടക്കേണ്ട സ്ഥലം വ്യക്തമാക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാല്‍നടയാത്രക്കാര്‍ തലങ്ങും വിലങ്ങും റോഡ് മുറിച്ചുകടക്കുന്നത് വാഹനങ്ങളെയും ബാധിക്കുന്നു. ഇക്കാരണത്താല്‍ പുതിയ കോട്ടയില്‍നിന്നു ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഏറെ സമയം വേണ്ടിവരുന്നു. നഗരത്തിലെ മറ്റൊരു പ്രധാനപ്രശ്‌നം ഡിവൈഡറുകളിലെ കട്ടിങ്ങുകളെല്ലാം അടച്ചിട്ടിരിക്കുന്നുവെന്നതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണിതു ചെയ്തതെന്ന് അധികൃതര്‍ പറയുമ്പോള്‍ നടപടി ദുരിതമുണ്ടാക്കുന്നതാണെന്ന് വാഹന ഉടമകളും ഡ്രൈവര്‍മാരും പറയുന്നു.
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്നു കിഴക്ക്, തെക്ക് ഭാഗത്തേക്കു പോകാന്‍ ട്രാഫിക്ക് സര്‍ക്കിളിന്റെ വടക്കുഭാഗത്തുപോയി കറങ്ങേണ്ടി വരുന്നു. ഈ കട്ടിങ്ങ് മറികടക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ കൂട്ടത്തോടെയെത്തുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാകുന്നു. ഇത് ഒഴിവാക്കാന്‍ ട്രാഫിക്ക് സര്‍ക്കിള്‍ ചുറ്റുന്ന പഴയ സമ്പ്രദായം തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.


ചെര്‍ക്കള
ഗതാഗത പരിഷ്‌കരണ പദ്ധതികളേശാത്ത ചെര്‍ക്കള ടൗണില്‍ വാഹനങ്ങള്‍ വട്ടംകറങ്ങുന്നത് അപകട ഭീതിയേറ്റുന്നു. ടൗണ്‍ വികസനത്തിന്റെ ഭാഗമായി റോഡുകള്‍ വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയ ചെര്‍ക്കള ടൗണില്‍ ഇപ്പോഴും കൃത്യമായ ദിശാ ബോര്‍ഡില്ല. ദിശാസൂചന ബോര്‍ഡുകളോ അപകട മുന്നറിയിപ്പു ബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ ബദിയഡുക്ക, മുള്ളേരിയ ഭാഗത്തുനിന്നും കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗത്ത് നിന്നും ടൗണിലെത്തുന്ന വാഹനങ്ങളാണ് പോകേണ്ട ദിശയറിയാതെ വട്ടം കറങ്ങുന്നത്. ഇതുകാരണം ടൗണില്‍ ഗതാഗതക്കുരുക്കും അപകടവും പതിവാകുകയാണ്.


കുമ്പള
തലതിരിഞ്ഞ ട്രാഫിക്ക് പരിഷ്‌കരണവും ഡിവൈഡറും കാരണം നഗരത്തില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കുമ്പള-ബദിയഡുക്ക-മുള്ളേരിയ പാതയില്‍ അര കിലോമീറ്ററോളം ഡിവൈഡറുണ്ടെങ്കിലും വ്യക്തമായ സൂചനാ ബോര്‍ഡോ മറ്റോ ഇല്ലാത്തതിനാല്‍ ഇവിടെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഏറിവരികയാണ്. രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ അധികവും ഡിവൈഡറില്‍ വന്നിടിക്കുന്നത്. ഡിവൈഡറില്‍ സിഗ്നലും വെളിച്ചവുമില്ലാത്തതാണ് അപകടങ്ങള്‍ക്കു വഴിവെക്കുന്നത്.
രാത്രി സമയത്ത് ഡിവൈഡര്‍ ഒട്ടും കാണാന്‍ പറ്റാത്ത നിലയിലാണ്. കഴിഞ്ഞയാഴ്ച ഡിവൈഡറിലിടിച്ചു തലകീഴായിമറിഞ്ഞ കാറില്‍നിന്നു ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. നഗരത്തില്‍ പൊലിസ് വരുത്തിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരേ വ്യാപക ആക്ഷേപമുയന്നെങ്കിലും മാറ്റം വരുത്താന്‍ തയാറായിട്ടില്ല.
റമദാന്‍ വിപണിയിലെ തിരക്ക് കണക്കിലെടുത്താണ് സര്‍ക്കിളിലും പൊലിസ് സ്റ്റേഷന്‍ റോഡിലും വടംകെട്ടി ട്രാഫിക്ക് പരിഷ്‌കരണം വരുത്തിയത്. ഇതുമുന്‍പുണ്ടായതിനേക്കാളുമേറെ കുരുക്കാണ് നഗരത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഡിവൈഡറില്‍ സിഗ്നല്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്കും ട്രാഫികിലെ പരിഷ്‌കരണം ശരിയായ രീതിയിലായാല്‍ നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.


നീലേശ്വരം

നീലേശ്വരം നഗരസഭയായിട്ട് എട്ടു വര്‍ഷത്തോളമായിട്ടും പ്രധാന ജങ്ഷനായ മാര്‍ക്കറ്റില്‍ ഇതുവരെ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഗതാഗത സംവിധാനങ്ങളുമില്ല. കാസര്‍കോട്-കണ്ണൂര്‍ ദേശീയപാതയും ദേശീയപാതയില്‍നിന്നു വെള്ളരിക്കുണ്ട് തുടങ്ങിയ മലയോര മേഖലയിലേക്കും നീലേശ്വരം ബസ് സ്റ്റാന്‍ഡിലേക്കും ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരിച്ചു പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്കും പോകുന്ന നാലു റോഡുകളും കൂടുന്ന നീലേശ്വരത്തെ പ്രധാന കവലയാണിത്.
ഓട്ടോസ്റ്റാന്‍ഡും ടാക്‌സി സ്റ്റാന്‍ഡും മറ്റും ഇവിടെയുണ്ട്. പ്രധാന കവലയായ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒരു സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ സിഗ്നല്‍ ലൈറ്റുകള്‍ ഉണ്ടായിരുന്നുവെന്ന് പഴയ ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ അതൊന്നും ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. മഴയും വെയിലുമേറ്റ് അവയൊക്കെ നശിച്ചുപോയി. സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ഗതാഗത പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്നുമാണ് ഡ്രൈവര്‍മാരുടെ ആവശ്യം.

കെ.എസ്.ടി.പി പാത
കെ.എസ്.ടി.പി പാതയിലെ കളനാട്, പാലക്കുന്ന്, ബേക്കല്‍, പള്ളിക്കര മഠംകവല, ചാമുണ്ഡിക്കുന്ന് തുടങ്ങിയ ഭാഗങ്ങളില്‍ സിഗ്നല്‍ ലൈറ്റ് ഉണ്ടെങ്കിലും ഇവിടങ്ങളിലൊന്നും ആവശ്യത്തിന് റോഡ് ഡിവൈഡറുകള്‍ ഇല്ലാത്തതും സിഗ്നല്‍ ലൈറ്റുകള്‍ യഥാവിധം പ്രവര്‍ത്തിപ്പിക്കാത്തതും വാഹനാപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇതേ തുടര്‍ന്ന് വാഹനാപകടങ്ങളില്‍പെട്ട് കുരുതി കഴിക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നതോടൊപ്പം തന്നെ കിടന്നിടത്തുനിന്ന് ഒന്ന് ചലിക്കാനാവാതെ മാരകമായ പരുക്കുകള്‍ പറ്റിനിത്യശയ്യയിലാകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുകയാണ് ജില്ലയില്‍.


കാഞ്ഞങ്ങാട്-പാണത്തൂര്‍
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ പ്രധാന അപകട മേഖലയില്‍ മുന്നറിയിപ്പു നല്‍കുന്ന സോളാര്‍ വിളക്ക് അണഞ്ഞിട്ട് നാളുകളേറെയായി. ഇരിയ, തട്ടുമ്മല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച അപകട മുന്നറിയിപ്പ് ബോര്‍ഡിലെ വിളക്കാണ് അണഞ്ഞത്. ഇറക്കവും വളവുമുള്ളതിനാണ് അധികൃതര്‍ ഇവിടെ കാര്യമായ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതിനാല്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് വിളക്ക് പ്രകാശിപ്പിച്ചിരുന്നത്. എന്നാല്‍ ഏറെ നാളായി വിളക്ക് തെളിയുന്നില്ല. സോളാര്‍ പാനലുകള്‍ക്ക് തകരാര്‍ സംഭവിച്ചതാണു കാരണം. ഇതോടെ ഇതുവഴി പോകുന്ന അപരിചിതരായ ഡ്രൈവര്‍മാരാണ് ബുദ്ധിമുട്ടുന്നത്. ഇരിയ വളവില്‍ പകല്‍ നേരത്ത് തന്നെ മുന്‍പ് അപകടം സംഭവിച്ചിരുന്നു. ജീപ്പപകടത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടിരുന്നുത്. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പ് ബോര്‍ഡ് വന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  7 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  18 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago