തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ: ശബ്ദസാംപിളുകള്‍ നല്കാന് സാധിക്കില്ലെന്ന് ദിനകരന്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ നല്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ശബ്ദസാംപിളുകള്‍ നല്കാന് സാധിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്. പൊലിസിന് ശബ്ദസാംപിളുകള്‍ നല്‍കണമെന്ന ഡല്‍ഹി പ്രത്യേക കോടതിയുടെ നിര്‍ദേശമാണ് ദിനകരന് നിരസിച്ചത്.
കഴിഞ്ഞ ദിവസം ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ഹരജിയില്‍ പ്രത്യേക ജഡ്ജി പൂനം ചൗധരിയുടെ നിര്‍ദേശപ്രകാരം ദിനകരനെ തിഹാര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബ്ദസാംപിളുകള്‍ എടുക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഹരജി.
അതേസമയം ശബ്ദസാംപിളുമായി ബന്ധപ്പെട്ട് ദിനകരന്റെ മൊഴി രേഖപ്പെടുത്തിയ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര ഇത് പ്രത്യേക ജഡ്ജിക്ക് കൈമാറി. ഏപ്രില്‍ 25നാണ് കേസുമായി ബന്ധപ്പെട്ട് ദിനകരന് അറസ്റ്റിലാവുന്നത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."