15 രൂപയ്ക്ക് ദലിത് ദമ്പതികളെ മഴുകൊണ്ട് വെട്ടിക്കൊന്നു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഒരു പായ്ക്കറ്റ് ബിസ്ക്കറ്റിന്റെ പേരില്‍ ദലിത് ദമ്പതികളെ സവര്ണന് മഴുകൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് ദാരുണ സംഭവം. ഭരത്നാഥ് (45), ഭാര്യ മംമ്ത (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
സവര്‍ണ സമുദായക്കാരനായ കച്ചവടക്കാരന് അശോക് മിശ്രയാണ് ദമ്പതികളെ വെട്ടിക്കൊന്നത്. ബിസ്ക്കറ്റ് വാങ്ങിയ വകയില്‍ കച്ചവടക്കാരന് 15 രൂപ കൊടുക്കാത്തതിന്റെ പേരിലാണ് കൊലപാതകം. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിയെടുക്കുന്ന തൊഴിലാളികളാണ് ദലിത് ദമ്പതികള്‍. കടം വീട്ടാന്‍ അല്പം സാവകാശം തരണമെന്ന് ഇവര്‍ താഴ്മയോടെ അപേക്ഷിച്ചെങ്കിലും കച്ചവടക്കാരന് തയാറായില്ല. കോപിഷ്ടനായ അശോക് തൊട്ടടുത്ത് കിടന്ന മഴുവെടുത്ത് ഇവരെ വെട്ടുകയായിരുന്നു. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്നലെ പുതിയ സംഭവം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."