HOME
DETAILS
MAL
ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്താന് പൊലിസ്; വിവരമറിഞ്ഞിട്ടില്ലെന്ന് ഹൈക്കമ്മീഷന്
backup
May 21 2017 | 12:05 PM
ഇസ്ലാബാദ്: ആവശ്യമായ യാത്രാ രേഖകളില്ലാത്ത ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പാകിസ്താന് പൊലിസ്. മുംബൈ സ്വദേശിയായ ഷെയ്ക്ക് നബിയാണ് പിടിയിലായത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന് പ്രതികരിച്ചു.
പാകിസ്താന് തലസ്ഥാനമായ ഇസ്ലാബാദിലെ എഫ്-8 മേഖലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പാകിസ്താന് സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശി ആക്ട് പ്രകാരം പിടിയിലായ ഇയാളെ കോടതി റിമാന്റ് ചെയ്തതായും വാര്‍ത്താക്കുറിപ്പിലുണ്ട്.
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന് നടപടി വിവാദത്തിലിരിക്കെയാണ് ഒരു ഇന്ത്യക്കാരന് കൂടി പിടിയിലായതായി വാര്‍ത്ത വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."