HOME
DETAILS
MAL
യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍
backup
September 24 2018 | 19:09 PM
കൊണ്ടോട്ടി: ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് നഗ്ന ഫോട്ടോ കരസ്ഥമാക്കി പണം തട്ടിയ യുവാവ് കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായി. കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്താ(20)ണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരിയിലാണ് യുവതിയെ ഫേസ്ബുക്കിലൂടെ പ്രശാന്ത് പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് നഗ്നഫോട്ടോ കരസ്ഥമാക്കി. തുടര്‍ന്ന് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ യുവതി 15,000 രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെടുകയും നാട്ടിലുള്ള ചിലര്‍ക്ക് നഗ്ന ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തതോടെയാണ് യുവതി കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കിയത്.
യുവതിയുടെ നഗ്ന ചിത്രങ്ങളുള്ള മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."