കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാകും സൗകര്യമൊരുക്കുക. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് സൗകര്യമൊരുക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് വ്യക്തമാക്കി. നേരത്തേ കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഉദ്യോഗസ്ഥരെ വീടുകളിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണിവരെ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നവര്ക്കായിരിക്കും ഈ സൗകര്യം. അതിനു ശേഷം കൊവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."