'കേരളം മുഴുവന്‍ കടലീപ്പോയാലും കാറിന്റെ ലോണും ചിട്ടിയും തീര്‍ന്ന ശേഷമേ ദുരിതാശ്വാസത്തിന് നല്‍കൂ'
തിരുവനന്തപുരം: കേരളം മുഴുവന്‍ കടലീപ്പോയാലും കാറിന്റെ ലോണും ചിട്ടിയും തീര്‍ന്ന ശേഷമേ ദുരിതാശ്വാസത്തിന് നല്‍കൂവെന്ന് പൊലിസ് ആസ്ഥാനത്തെ വിവാദ സൂപ്രണ്ട് കുമാരി ബീന. സാലറി ചലഞ്ചിനെതിരേ ബീന ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം.
പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ബീനയോട് വിശദീകരണം തേടി. പൊലിസ് ആസ്ഥാനത്തെ രഹസ്യ വകുപ്പായ ടി ബ്രാഞ്ച് സൂപ്രണ്ടാണ് ബീന.
സെന്‍കുമാര്‍ ഡി.ജി.പിയായി തിരിച്ചെത്തിയപ്പോള്‍ ബീനയെ സ്ഥലംമാറ്റി ഉത്തരവിറക്കിയിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബീനയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അന്ന് പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ച ടോമിന് ജെ. തച്ചങ്കരി രഹസ്യ ഫയലുകള്‍ ബീനയുടെ സഹായത്തോടെ കടത്തിയെന്ന ആരോപണത്തിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബീനയെ സംരക്ഷിച്ചതും വാര്‍ത്തയായിരുന്നു. ലോക്നാഥ് ബെഹ്റയുടെ ഏറ്റവും അടുത്ത ആളെന്ന നിലയിലാണ് ബീന പൊലിസ് ആസ്ഥാനത്ത് അറിയപ്പെടുന്നത്. സാലറി ചലഞ്ചിനെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാല്‍ ബീനക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."