HOME
DETAILS
MAL
എതിര് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു; തലശ്ശേരിയില്‍ ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിന് എതിരില്ല
backup
November 23 2020 | 04:11 AM
തലശ്ശേരി: എതിര് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ തലശ്ശേരി നഗരസഭയില്‍ ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിന് എതിരില്ല. തലശ്ശേരി നഗരസഭയിലെ 27ാം വാര്‍ഡായ മമ്പള്ളിക്കുന്നിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം പ്രവര്‍ത്തകയുമായ എം.സിന്ധുവിനാണ് എതിരില്ലാത്തത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശ്യാമള പത്രിക പിന്‍വലിച്ചതോടെയാണ് സിന്ധുവിന് വഴിയൊരുങ്ങിയത്.
ശ്യാമള നാമനിര്‍ദേശകന്റെ വ്യാജ ഒപ്പിട്ടാണ് പത്രിക നല്‍കിയെന്ന ആക്ഷേപവുമായി എല്‍.ഡി.എഫ് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുന്നുവെന്ന് കാണിച്ച് വരണാധികാരിയെ സമീപിച്ചത്. സംഭവത്തില്‍ യു.ഡി.എഫ് നേതൃത്വം വിശദീകരണം നല്‍കിയിട്ടില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രികയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം വരണാധികാരി ഇന്നെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."