സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ജില്ലാതല ഉദ്ഘാടനം ടൂറിസത്തിന് പുത്തനുണര്‍വ്വ്; മനംകവര്‍ന്ന് കാരാപ്പുഴ
കാരാപ്പുഴ: എടക്കല്‍ താഴ്‌വരയില്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ പൂമുഖത്ത് പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.
ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വയനാടിന്റെ ചിരകാലാഭിലാഷമായിരുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന നാലായിരത്തോളം പനിനീര്‍പുഷ്പങ്ങളുടെ ഉദ്യാനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. ആദ്യ ദിവസം തന്നെ ജില്ലക്കകത്തും പുറത്തുമുളള നൂറുകണക്കിന് സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തിയത്. റോസ് ഗാര്‍ഡനു പുറമേ ആംഫി തിയറ്റര്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍, പാത്ത്‌വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ ആന്റ് സ്‌പൈസ് സ്റ്റാള്‍, വാട്ടര്‍ ഫൗണന്‍, ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിംഗ് ഏരിയ, ബാബൂ ഗാര്‍ഡന്‍, ലൈറ്റിംഗ്, ലാന്റ് സ്‌ക്കേപ്പിംഗ്, ടോയ്‌ലറ്റ് തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിലുള്ളത്. 14 ഏക്കറില്‍ 7.21 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തി വൈകാതെ തുടങ്ങും.
കാരാപ്പുഴ ജലസേചന പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ആയിരകണക്കിന് കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനും വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി മാറാനും കാരാപ്പുഴക്കാകും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
എ.ഡി.എം കെ.എം രാജു, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയര്‍ ടി.ജി സെന്‍, കെ.ഐ.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."