HOME
DETAILS
MAL
തിരുന്നാവായ സിമന്റ് യാര്‍ഡിലെ പൊടിശല്യം; സമരസമിതി എം.പിക്ക് നിവേദനം നല്കി
backup
May 21 2017 | 21:05 PM
തിരൂര്‍: തിരുന്നാവായ എടക്കുളത്തെ സിമന്റ് യാര്‍ഡിലെ പൊടിശല്യം കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിമന്റ് യാര്‍ഡ് സമരസമിതി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്കി.സിമന്റ് യാര്‍ഡിലെ പൊടിശല്യം തടയാനുളള സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഗതാഗത കുരുക്കിനെക്കുറിച്ചും സമരസമിതി അംഗങ്ങള്‍ എം.പിയുമായി കൂടിയാലോചന നടത്തി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം പോലും ഒരുക്കാത്തതിലുള്ള ബുദ്ധിമുട്ടും എം.പിയെ ബോധ്യപ്പെടുത്തി. സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വിപി ഫൈസല്‍,സിവി ഷാജി,സിപി സുലൈമാന്‍,സിപി അഷ്റഫ്,മയ്യേരി നൗഷാദ് ബാബു,സികെഎം നിസാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."