HOME
DETAILS
MAL
പ്രതിഷേധം കനത്തു; വിവാദ പൊലിസ് നിയമഭേദഗതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍
backup
November 23 2020 | 07:11 AM
തിരുവനന്തപുരം: വിവാദ പൊലിസ് നിയമഭേദഗതി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ അറിയിച്ചു. നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."