കസ്റ്റഡി മരണം: കുറ്റക്കാര്‍ സര്‍വ്വീസിലുണ്ടാവില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: പീരുമേട് കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വ്വീസിലുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേസില്‍ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
നാട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നില്‍ പൊലിസിന്റെ സ്വാധീനം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നാട്ടുകാര്‍ക്കെതിരെ പൊലിസ് കള്ളക്കേസ് എടുക്കുന്നു എന്നും ആരോപിച്ച് വി.ഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
കേസില്‍ സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."