HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും

  
backup
July 01 2019 | 10:07 AM

ksrtc-654354984

 

തിരുവനന്തപുരം: ഹൈക്കോടതി വിധിയേത്തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ കരാറടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ആര്‍.ടി.സി അധികൃതരുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് തീരുമാനം.

ദിവസ വേതനക്കാരായാണ് ഇവരെ നിയമിക്കുക. ഓരോ ഡിപ്പോയിലും ആവശ്യമുള്ള ഡ്രൈവര്‍മാരെ നിയമിക്കും. രണ്ട് ദിവസത്തിനകം ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിട്ട 2108 താത്കാലിക ഡ്രൈവര്‍മാരെയാണ് ഇപ്രകാരം നിയമിക്കുക. നേരത്തെ ഹൈക്കോടതി വിധിയേത്തുടര്‍ന്ന് താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ ഇവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിലനിര്‍ത്തിയിരുന്നു. ബദലി വര്‍ക്കര്‍ എന്ന നിലയിലായിരുന്നു ഇവരുടെ നിയമനം. സ്ഥിരം ജീവനക്കാരന്‍ അവധിയിലായിരിക്കുമ്പോള്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടത്തുന്ന താല്‍ക്കാലിക നിയമനമാണിത്.

ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച ഉച്ചവരെ നാനൂറോളം സര്‍വീസുകള്‍ റദ്ദാക്കി. അവധിയിലുള്ള സ്ഥിരം ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിക്ക് തിരിച്ചെത്തിയിട്ടുണ്ട്.

പ്രശ്‌നം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് നേരത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago