HOME
DETAILS
MAL
കസ്റ്റഡി മരണം; മജിസ്ട്രേറ്റിനെതിരേ അന്വേഷണം വേണമെന്ന് ഹൈക്കോടതി
backup
July 01 2019 | 12:07 PM
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ തൊടുപുഴ മജിസ്ട്രേറ്റിന്റെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി. അവശനിലയിലായിട്ടും പ്രതിയെ ആശുപത്രിയിലാക്കുന്നതിന് പകരം എന്തിനാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. രാജ് കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ രാജ് കുമാര്‍ അവശനിലയില്‍ ആയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ റിമാന്‍ഡ് ചെയ്തതെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സംശയങ്ങളും നിരീക്ഷണങ്ങളും കേസില്‍ കൂടുതല്‍ സംശയങ്ങളും ദുരൂഹതകളും ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."