അഭിനയിക്കാന്‍ ഇനിയില്ല : സൈറ വസീമിനെ അഭിനന്ദിച്ച് ഹിന്ദു മഹാസഭ, ഹിന്ദു നടികള്‍ സൈറയെ മാതൃകയാക്കണമെന്നും ആവശ്യം
ന്യൂഡല്‍ഹി: മതാവിശ്വാസം സംരക്ഷിക്കാനാകാത്തതിനെ തുടര്‍ന്ന് അഭിനയം മതിയാക്കാന്‍ തീരുമാനിച്ച സൈറ വസീമിന്റെ അഭിപ്രായത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നവരുടെ എണ്ണം കൂടുന്നു.
സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ളവരാണ് താരത്തിന്റെ വ്യക്തിപരമായ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തീരുമാനത്തെ പ്രതികൂലിച്ചവരുമുണ്ട് ഏറെ.
എന്നാല്‍ ഏറ്റവും ഒടുവില്‍ സൈറ വസീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് അഖില ഭാരതീയ ഹിന്ദു മഹാസഭയാണ്. സംഘടനയുടെ പ്രസിഡന്റ് സ്വാമി ചക്രപാണി സൈറയുടെ നടപടി സ്വാഗതം ചെയ്തു ട്വീറ്റ് ചെയ്തു.
ഈ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനത്തെയാണ് സ്വാമി സ്വാഗതം ചെയ്തത്. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണെന്നും അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്നും സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു.
മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്ന് സൈറ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. മതാചാരം പാലിക്കാനാകാത്തതിനാല്‍ സിനിമാ അഭിയനം നിര്‍ത്തുകയാണെന്ന് സൈറ വസിം ഫേസ്ബുക്കിലാണ് കുറിച്ചത്.
തീരുമാനം അവര്‍ സ്വന്തമായി എടുത്തതാണെന്നും ആലോചിച്ചശേഷം മാത്രം പ്രഖ്യാപിച്ചതാണെന്നുമാണ് വിഷയത്തില്‍ ഇവരുടെ മാനേജര്‍ തുഹിന്‍ മിശ്രയുടെ പ്രതികരണം. അവര്‍ ഈ അഭിപ്രായം സ്വന്തമായി എഴുതിയതാണ്. അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി. സൈറയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ലെന്നും തുഹിന്‍ മിശ്ര വിശദീകരിച്ചു.
നേരത്തെ നടന്‍ കമല്‍ഹാസനെ തൂക്കികൊല്ലുകയോ വെടിവച്ചുകൊല്ലുകയോ വേണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടിരുന്നു. ഒരു ഹിന്ദുവായിട്ടും ഹിന്ദുക്കള്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയ കമലിനെപ്പോലുള്ളവര്‍ക്ക് ഈ വിശുദ്ധ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും മരണമാണ് ഇതിനുള്ള മറുപടിയെന്നുമായിരുന്നു അന്ന് ഹിന്ദുമഹാസഭയുടെ നേതാവ് അശോക് ശര്‍മ ആവശ്യപ്പെട്ടിരുന്നത്.
ഹിന്ദുത്വ തീവ്രവാദത്തിനെതിരേ കമല്‍ഹാസന്‍ പരാമര്‍ശം നടത്തിയതായിരുന്നു അന്ന് സംഘടനയെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."