ജില്ലയില്‍ 5,676 അണ്‍എയ്ഡഡ് സീറ്റുകള്‍ കാലി
മലപ്പുറം: പ്ലസ്‌വണ്‍ മെറിറ്റു സീറ്റുകളിലേക്കുള്ള പ്രവേശനനടപടികള്‍ അന്തിമഘട്ടത്തിലെത്തിയിട്ടും ജില്ലയിലെ 5676 അണ്‍എയ്ഡഡ് സീറ്റുകള്‍ ഒഴിഞ്ഞുതന്നെ. 11,336 അണ്‍ എയ്ഡഡ് സീറ്റുകളുള്ള ജില്ലയില്‍ 5660 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ഇന്നലെ വരെ 53,009 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയത്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ജില്ലയില്‍ ആകെയുള്ള 40672 മെറിറ്റ് സീറ്റുകളില്‍ ഇന്നലെ വരെ 40094 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. മാനേജ്‌മെന്റ് മേഖലയിലുള്ള 5214 സീറ്റുകളില്‍ 4349 സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായി. കമ്യൂനിറ്റി കോട്ടയില്‍ 3145 സീറ്റുകളാണു ജില്ലയിലുള്ളത്. ഇതില്‍ 2906 വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടി.
അതേസമയം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ നല്‍കിയിട്ടും സീറ്റു ലഭിക്കാത്തവര്‍ക്കായി ഓഗസ്ത് നാലിനു വീണ്ടും അലോട്ട്‌മെന്റ് നടക്കും. ഇവര്‍ക്കായി 640 ഒഴിവുകളാണു ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഉള്ളത്. ഒഴിവുള്ള സീറ്റുകളിലേക്കു നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അവസരമുണ്ട്. ഇതിനുള്ള അപേക്ഷകള്‍ നിശ്ചിതി ഫോം പൂരിപ്പിച്ച് ഇന്നു മൂന്നിനകം സമര്‍പ്പിക്കണം. ഇതിനുശേഷമുള്ള 640 സീറ്റുകളിലേക്കാണു രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും പ്രവേശന അനുമതി ലഭിക്കാത്തവര്‍ക്കായി മാറ്റിവെക്കുക.
ഇതിന്റെ ഫലവും ഓഗസ്റ്റ് നാലിനു തന്നെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററിക്ക് 10666 വിദ്യാര്‍ഥികളാണു ജില്ലയില്‍ നിന്ന് അപേക്ഷ നല്‍കിയത്. ഇതില്‍ 1760 വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചിരുന്നു. ഇതില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്തതിനെത്തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കാണു സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കും തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനും വിനിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."